Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്

Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2024, 09:44 AM IST
  • കണ്ണനൂരിൽ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു ആണ് മരിച്ചത്
  • അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്

പാലക്കാട്: കണ്ണനൂരിൽ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ  ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവും കാറിലുണ്ടായിരുന്ന. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Also Read: മെയ് 19 മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം; ലഭിക്കും വൻ നേട്ടങ്ങൾ!

 

ഇതിനിടയിൽ ഇന്നലെ രാത്രി കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു.  കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10:45 ഓടെയായിരുന്നു അപകടം നടന്നത്. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍, ലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍, എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുള്‍പ്പെടെ മൂന്ന്  പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു കാറിൽ  ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകുന്ന വഴിയാണ് മരിച്ചത്.

Also Read: ഈ രാശിക്കാർക്ക് ഇന്ന് ശുഭ ദിനം; ഹനുമാന്റെ അനുഗ്രഹത്താൽ നേട്ടങ്ങൾ മാത്രം!

 

അപകടമുണ്ടായത് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായിരുന്നു കൂട്ടിയിടിച്ചത്. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News