Fire Accident: പാലക്കാട്ട് കോഴിഫാമിൽ വൻ തീപിടുത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

Fire Accident In Palakkad: അഗ്നിബാധയിൽ ഷെഡ് മുഴുവനായി കത്തിയമർന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : May 7, 2024, 01:29 PM IST
  • പാലക്കാട്ട് കോഴിഫാമിൽ വൻ തീപിടുത്തം
  • 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
  • സംഭവം നടന്നത് തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു
Fire Accident: പാലക്കാട്ട് കോഴിഫാമിൽ വൻ തീപിടുത്തം; 3000  കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തതായി റിപ്പോർട്ട്.  സംഭവം നടന്നത് തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു.  കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 

Also Read: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാം

അഗ്നിബാധയിൽ ഷെഡ് മുഴുവനായി കത്തിയമർന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.  കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാൽ 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരുന്ന വയറിങ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വരികയും തീ പിടിത്തമുണ്ടാവുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: 10 വർഷങ്ങൾക്ക് ശേഷം ശുക്രാദിത്യയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

ഫാമിനകത്ത് ചൂടിനെ പ്രതിരോധിക്കാനായി തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിങ് രൂപത്തിൽ അടിച്ചിരുന്നു. ഇവ കത്തിയമർന്ന് ഫാമിനകത്തേക്ക് വീഴുകയായിരുന്നു. രാത്രി ആയതുകൊണ്ട്  തൊഴിലാളികൾ ആരും കോഴിഫാമിൽ ഇല്ലായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിനെ തുടർന്ന് അതിഥി തൊഴിലാളികൾ ഓടിയെത്തിയെങ്കിലും തീ നിയന്ത്രണാതീതമായിരുന്നു. ഉടൻതന്നെ ഫാം ഉടമയെ വിവരം അറിയിക്കുകയും ഉടമ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.  തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി ഒരു മണിക്കൂറത്തെ കഠിന ശ്രമത്തിലൊടുവിലാണ് തീയണച്ചത്.

Also Read: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!

 

 

രാക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് ജി. അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. സുരേഷ് കുമാർ, ആർ. ശ്രീജേഷ്, കെ. പ്രശാന്ത്, ഷാജിത്, ഷോബിൻ ദാസ്, സന്ദീപ് തുടങ്ങിയവർ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News