Bus Accident: തലപ്പാറയിൽ KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Accident In Malappuram: സർവീസ്‌ റോഡിലൂടെ പോകുകയായിരുന്ന ബസ്‌ പത്തടിയിലേറെയുള്ള താഴ്ചയിലേക്ക് മറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 07:02 AM IST
  • തലപ്പാറയിൽ KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • നിരവധി പേർക്ക് പരിക്ക്
  • വെള്ളിയാഴ്ച രാത്രി 11 മണിയോടെ മലപ്പുറത്തായിരുന്നു അപകടം
Bus Accident: തലപ്പാറയിൽ KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: തലപ്പാറയിൽ കെഎസ്‌ആർടിസി ബസ്‌ താഴ്ചയിലേക്ക്‌ മറിഞ്ഞ്‌ 20 ലേറെ പേർക്ക്‌ പരിക്കേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മലപ്പുറത്തായിരുന്നു അപകടം. അപകടത്തിൽ പെട്ടത് കോഴിക്കോട്‌ ഭാഗത്തുനിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസാണ്‌.

Also Read: കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി; ആനയെ കാട്ടിലേക്ക് തുരത്തി

സർവീസ്‌ റോഡിലൂടെ പോകുകയായിരുന്ന ബസ്‌ പത്തടിയിലേറെയുള്ള താഴ്ചയിലേക്ക് മറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് വിവരം. ബസ്‌ അമിതവേഗത്തിലായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത് . പിറകിൽ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News