Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാം

Kerala SSLC Result Will Announce Tomorrow: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും

Written by - Ajitha Kumari | Last Updated : May 7, 2024, 10:31 AM IST
  • കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
  • ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക
  • കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.  ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.  

Also Read: നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ (SSLC Exam) എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഇത്തവണ പത്തം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടന്നത്.  പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെ ആയിരുന്നു.

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ട്. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in എന്നതാണ് കേരള എസ്എസ്എൽസി ഫലങ്ങൾ അറിയാൻ കഴിയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ. 

Also Read: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!

കേരള SSLC, HSE ഫലം 2024 അറിയാനുള്ള രീതി

ഘട്ടം 1. keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2. ഹോംപേജിൽ, SSLC (10th), HSE (12th) ഫല ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3. ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടു ചെയ്യും, നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ പോലുള്ള വിശദാംശങ്ങൾ ഇവിടെ നൽകുക
ഘട്ടം 4. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം തുടരാൻ 'submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5. പരീക്ഷാ ഫലം നിങ്ങളുടെ സ്ക്രീനിൽ കാണാൻ കഴിയും 
ഘട്ടം 6. ഇത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യാം

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂല്യങ്ങൾ

എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്ന വെബ്സൈറ്റുകൾ ഇവയാണ് 

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.results.kerala.nic.in

7. www.sietkerala.gov.in

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News