Karunagapally Accident: ലോറി കേബിൾപൊട്ടിച്ചു; തെറിച്ചു പോയ വീട്ടമ്മയുടെ ശരീരത്തേക്ക് സ്കൂട്ടറും

Kochukuttippuram Accident Video: സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ മേലെ വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 12:45 PM IST
  • കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ
  • നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി
Karunagapally Accident:  ലോറി കേബിൾപൊട്ടിച്ചു; തെറിച്ചു പോയ വീട്ടമ്മയുടെ ശരീരത്തേക്ക് സ്കൂട്ടറും

കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. വളാൽ സ്വദേശി സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി കേബിൾപൊട്ടിച്ചിടുകയായിരുന്നു.ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരു ങ്ങി20 മീറ്ററോളം ദൂരം തെറിച്ചു വീണു. 

 

സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ മേലെ വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ. തോളെല്ലിന് പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News