Janavi Leopard Trivandrum Zoo:ജാനവി പുലിക്ക് കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ്  വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് പെൺപുലി തിരുവനന്തപുരം മൃ​ഗശാലയിൽ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 04:06 PM IST
  • ഒൻപതിലധികം ആടുകളെ പിടികൂടി അക്കാലത്ത് കുപ്രസിദ്ധി നേടിയെങ്കിലും മൃഗശാലയിലെ ഒാമനയാണ് ജാനവി
  • നിലവിൽ ജാനവിയെ കൂടാതെ അശ്വിനി,ഷീന,സാരംഗി, എന്ന പെൺ പുലികളും,രാമു,ഗണേശ് എന്നീ ആൺ പുലികളുമുണ്ട്
  • 12 വയസോളം പ്രായം ഇപ്പോൾ ജാനവിക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്.
Janavi Leopard Trivandrum Zoo:ജാനവി പുലിക്ക് കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

തിരുവനന്തപുരം: മൃ​ഗശാലയിലെ പെൺ പുള്ളി പുലി ജാനവിക്ക് കുഞ്ഞു പിറന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാല അധികൃതർ അറിയിച്ചു. 

വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ്  വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് പെൺപുലി തിരുവനന്തപുരം മൃ​ഗശാലയിൽ എത്തുന്നത്. ഏകദേശം 12 വയസോളം പ്രായം ഇപ്പോൾ ജാനവിക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ALSO READ: മാവൂരില്‍ വിവാഹ വീട്ടില്‍ പുലി; പുറത്തിറങ്ങരുതെന്ന് പൊലീസ്

പെരുന്തട്ട യു.പി സ്കൂൾ പരിസരത്ത് കറങ്ങി നടന്ന പുലിയെ കാട്ടിലേക്ക് അയക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ഒൻപതിലധികം ആടുകളെ പിടികൂടി അക്കാലത്ത് കുപ്രസിദ്ധി നേടിയെങ്കിലും മൃഗശാലയിലെ ഒാമനയാണ് ജാനവി  നിലവിൽ ജാനവിയെ കൂടാതെ അശ്വിനി,ഷീന,സാരംഗി, എന്ന പെൺ പുലികളും,രാമു,ഗണേശ് എന്നീ ആൺ പുലികളുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News