Flight Service: മോശം കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

വിമാനങ്ങൾ കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വഴിതിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും കാലാവസ്ഥ അനുകൂലമായ ശേഷം  യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി. 

Written by - Zee Malayalam News Desk | Last Updated : May 14, 2024, 05:48 PM IST
  • കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.
  • വിമാനത്താവളത്തിൻ്റെ വളപ്പിലുള്ള വെള്ളമാണ് കനാലിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ തകർന്നിരുന്നു.
Flight Service: മോശം കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താര്ഷട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം, മഴയും, കനത്ത മൂടൽ മഞ്ഞും കാരണമാണ് വിമാന സർവ്വീസുകൾ വഴി തിരിച്ചു വിടുന്നത്. സർവ്വീസുകൾ ഉച്ഛയോടെ പുന സ്ഥാപിച്ചിട്ടുണ്ട്. വിമാനങ്ങൾ കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വഴിതിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും കാലാവസ്ഥ അനുകൂലമായ ശേഷം  യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. 

ALSO READ: അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബഹ്റയിലേക്കും ദോഹയിലേക്ക് ഉള്ള വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏറെ വൈകിയാണ് ഇന്ന് പുറപ്പെട്ടത്. കനത്ത മഴയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്തെല്ലാം വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ വളപ്പിലുള്ള വെള്ളമാണ് കനാലിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ തകർന്നിരുന്നു. മതിൽ പുനസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.

Trending News