Accident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു

Two people died in an accident in Aluva: ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മുട്ടത്ത് വെച്ച് മെട്രോ പില്ലറിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 2, 2024, 07:54 AM IST
  • ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്.
  • മെട്രോ പില്ലർ നമ്പർ 187ലേയ്ക്കാണ് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറിയത്.
  • ഇന്ന് പുലർച്ചെ 1.50ഓടെയാണ് അപകടമുണ്ടായത്.
Accident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു

കൊച്ചി: ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി മെട്രോ തൂണിലേയ്ക്ക് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.50ഓടെയാണ് അപകടമുണ്ടായത്. 

ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറിയുടെ എഞ്ചിൻ ക്യാബ് പൂർണമായി തകർന്നു. മെട്രോ പില്ലർ നമ്പർ 187ലേയ്ക്കാണ് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ സംശയം. 

ALSO READ: വടക്കന്‍ കേരളത്തെ കൂളാക്കാൻ വേനൽ മഴ എത്തുന്നു! 11 ജില്ലകളില്‍ മുന്നറിയിപ്പ്

ഇതിനിടെ, അപകടമുണ്ടായ സ്ഥലത്ത് തന്നെ മറ്റൊരു അപകടം കൂടിയുണ്ടായി. തൂണിലേയ്ക്ക് ഇടിച്ചു കയറിയ കണ്ടെയ്‌നർ ലോറി കണ്ട് പെട്ടെന്ന് നിർത്തിയ കാറിന് പിന്നിലേയ്ക്ക് മറ്റൊരു കാർ ഇടിച്ചു. ഈ അപകടത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു. 

കുറ്റിച്ചലിൽ വാഹനാപകടം; കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് 

തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകാൾ കൂട്ടിയിടിച്ച് അപകടം.  കുറ്റിച്ചൽ കാരോട് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയാണ് അപകടം ഉണ്ടായത്. ഇന്നോവ കാറിൽ മാരുതി അൾട്ടോക്കാർ ഇടിക്കുകയായിരുന്നു.

ആൾട്ടോ കാറിൽ എത്തിയവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും ഇന്നോവ കാറിൽ എത്തിയവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആൾട്ടോ കാറിൽ എത്തിയ പന്ത സ്വദേശിനിയുടെ പരിക്ക് ഗുരുതരമാണ്. കള്ളിക്കാട് ജയിംസിനും പരിക്ക് പറ്റി. ജയിംസ് ആണ് കാർ ഓടിച്ചിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടം നടക്കാൻ കാരണം എന്നാണ് നാട്ടുകർ നൽകുന്ന വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News