Is the Arali Flower a poisonous: പൂ നുള്ളും ലാഘവത്തിൽ ജീവനെടുക്കാൻ അരളിക്കാകുമോ...? വേരോടെ പിഴുതറിയേണ്ട വിഷ സസ്യമോ അരളി, സത്യാവസ്ഥ അറിയാം

Is the Arali Flower is poisonous: പല ക്ഷേത്രങ്ങളിലും തെച്ചിക്കും, തുളസിക്കും ഒപ്പം നിവേദ്യമായി സ്ഥാനം പിടിച്ച അരളിയെ ഇന്ന് മലയാളകൾ കാണുമ്പോൾ നെറ്റി ചുളിക്കുന്നു. ഭീതിയോടെ നോക്കുന്നു. അകറ്റി നിർത്തേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 3, 2024, 06:42 PM IST
  • കൂടുതൽ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
  • റിസൽട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.
Is the Arali Flower a poisonous: പൂ നുള്ളും ലാഘവത്തിൽ ജീവനെടുക്കാൻ അരളിക്കാകുമോ...? വേരോടെ പിഴുതറിയേണ്ട വിഷ സസ്യമോ അരളി, സത്യാവസ്ഥ അറിയാം

ഒരു മരണത്തിലൂടെ കേരളമൊട്ടാകെ ഭീതി പടർത്തിയിരിക്കുകയാണ് അരളിയെന്ന സസ്യം.  വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ക്ഷേത്രങ്ങളിലും തെച്ചിക്കും, തുളസിക്കും ഒപ്പം നിവേദ്യമായി സ്ഥാനം പിടിച്ച അരളിയെ ഇന്ന് മലയാളകൾ കാണുമ്പോൾ നെറ്റി ചുളിക്കുന്നു. ഭീതിയോടെ നോക്കുന്നു. അകറ്റി നിർത്തേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നു. അതിന് കാരണമായത് ആലപ്പുഴ സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്റെ മരണമാണ്. യു.കെയിൽ ജോലിക്കായി പോകുകയായിരുന്ന സൂര്യയെ വിമാനത്താവളത്തിൽ കുഴഞ്ഞ് വിണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. കാർഡിയാക്ക് ഹെമറേജ് ആണ് മരണ കാരണം എന്നാണ് സൂര്യയുടെ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്നും ലഭിക്കുന്ന സൂചന.

ഇതിന് കാരണം അന്വേഷിച്ചപ്പോഴാണ് യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി സൂര്യ അരളി പൂവ് കഴിച്ചിരുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതിൽ നിന്നും സൂര്യയുടെ മരണത്തിന് കാരണം  അരളി പൂവാണെന്നാണ് യുവതിയെ പരിശോധിച്ച ഡോക്ടർ നൽകുന്ന സൂചന. കൂടുതൽ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. റിസൽട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. യഥാർത്ഥത്തിൽ ഒരു പൂവ് നുള്ളും ലാഘവത്തിൽ ജീവനെടുക്കാൻ തക്ക വേരോടെ പിഴുതറിയേണ്ട വിഷ സസ്യമാണോ അരളി?. 

ALSO READ: ഈ ബ്യൂട്ടി നിലനിർത്തിയതിൽ ഏറിയ പങ്കും ഇളനീരിന്! തന്റെ ലളിതമായ ‍ഡയറ്റ് പ്ലാനിനെ കുറിച്ച് ജ്യോതിക

അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന പെടന്ന സസ്യമാണ് അരളി. ഇതിന്റെ ശാസ്ത്രീയ നാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്. ഈ വിഭാ​ഗത്തിൽ പെടുന്ന സസ്യങ്ങൾ പൊതുവിൽ വിഷാംശമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ കാണപ്പെടുന്ന  പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാ(പ്രോട്ടീന്‍)ണ് ഇതിനെ വിഷമയമുള്ളതാക്കി മാറ്റുന്നത്. അത്തരത്തിൽ അപ്പോസൈനേസ്യ വിഭാ​ഗത്തിലുള്ള അരളിയിലും മാരകമായ വിഷം അടങ്ങിയിരിക്കുന്നതായി ​ഗവേഷകർ പറയുന്നു. അരളി ചെടിയുടെ അടി മുതൽ വേര് വരെ ഈ വിഷം വ്യാപിച്ച് കിടക്കുന്നു.

അതായത് അരളിയുടെ ഒരു ഇല മതി ആരോ​ഗ്യവാനായ ഒരു വ്യക്തിയുടെ ജീവൻ കവരാൻ എന്ന് സാരം. ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെയുള്ള വിഷം ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ എത്തി കഴിഞ്ഞാൽ ആ വ്യക്തിയുടെ ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകൂടാനും അതുവഴി ഹൃദയസ്തംഭനത്തിനും അരളിയിലെ വിഷം കാരണമാകാമെന്നും പല ​ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. അരളി ചെടിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്.  ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പല ആരോ​ഗ്യ വിദ​ഗ്ധരും പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News