Amoebic infection: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറത്ത് അഞ്ചുവയസുകാരിയുടെ ആരോ​ഗ്യനില ​ഗുരുതരം

Amoebic infection detected: പുഴയിൽ കുളിച്ചതിലൂടെ അമീബ കുട്ടിയുടെ ശരീരത്തിലെത്തിയെന്നാണ് നി​ഗമനം.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 11:36 AM IST
  • കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
  • വെന്റിലേറ്ററിലാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
Amoebic infection: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറത്ത് അഞ്ചുവയസുകാരിയുടെ ആരോ​ഗ്യനില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയ്ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെന്റിലേറ്ററിലാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുഴയിൽ കുളിച്ചതിലൂടെ അമീബ കുട്ടിയുടെ ശരീരത്തിലെത്തിയെന്നാണ് നി​ഗമനം. ഈ മാസം ഒന്നിന് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും ഉണ്ടായതിനെ തുടർന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ALSO READ: ദേശീയ ഡെങ്കിപ്പനി ദിനം; രോ​ഗവ്യാപനം തടയാൻ ഊർജിത പ്രവർത്തനം അനിവാര്യമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസിന്റെ വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച്, ആറ്, 12 വയസ് പ്രായമുള്ള കുട്ടികളെയാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രോ​ഗം സ്ഥിരീകരിച്ച അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News