Accident: ഡീസലുമായി എത്തിയ ലോറി വീടിന് മുകളിലേക്ക്, രണ്ട് പേർക്ക് പരിക്ക്

സമീപത്തെ ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് ലോഡുമായി വരികയായിരുന്നു ടാങ്കറാണ് അപകടത്തിൽ പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 06:41 AM IST
  • അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്
  • പ്രദേശത്തെ ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്
  • വീട്ടിലുള്ളവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സൂചന
Accident: ഡീസലുമായി എത്തിയ ലോറി വീടിന് മുകളിലേക്ക്, രണ്ട് പേർക്ക് പരിക്ക്

കാസർഗോഡ്: ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. ലോറിയിലുണ്ടായിരുന്നവർക്കാണ് പരിക്ക്. പ്രദേശത്തെ ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

വീട്ടിലുള്ളവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സൂചന. സമീപത്തെ ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് ലോഡുമായി വരികയായിരുന്നു ടാങ്കറാണ് അപകടത്തിൽ പെട്ടത്. ചെറിയ തോതിൽ ഡീസലും ചോർന്നിരുന്നു. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

കുപ്രസിദ്ധ പെൺ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ പെൺ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് സിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വണ്ണം പണയം വച്ച് സ്ഥാപനങ്ങളേയും വ്യക്തികളേയും ചതിക്കുകയും, ഗൂഡാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക, വധഭീഷണി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചന കേസുകളിലും പ്രതിയാ പൂമ്പാറ്റ സിനിയെന്ന സിനി ഗോപകുമാർ. എറണാകുളം പള്ളുരുത്തി സ്വദേശിനിയാണ് 48കാരിയായ സിനി. 

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ജയിൽശിക്ഷ വിധിച്ചത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതാണ് ഇവരുടെ രീതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News