വിഷുക്കൈനീട്ടം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സിപിഎം

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് വിഷുക്കൈനീട്ടം പരിപാടി

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 06:10 PM IST
  • സുരേഷ് ഗോപി വിവാദത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ
  • രാഷ്ട്രീയകാര്യങ്ങൾക്കായി ബിജെപി കൈനീട്ടത്തെ ഉപയോഗിക്കുന്നു
  • തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് വിഷുക്കൈനീട്ടം പരിപാടി
വിഷുക്കൈനീട്ടം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സിപിഎം

സുരേഷ് ഗോപിയുടെ വിഷുകൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം പി.ബി അംഗം എ.വിജയരാഘവൻ. രാഷ്ട്രീയ കാര്യങ്ങൾക്ക് ബി ജെ പി ക്ഷേത്രങ്ങൾ ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണ് വിഷു കൈനീട്ടം പരിപാടി. ബി ജെ പിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാനാണ് ശ്രമം എന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. 

തൃശ്ശൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകാൻ പണം നൽകിയതിലൂടെ  ബിജെപി നേതാവായ സുരേഷ് ഗോപി വരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണമായാണ് വിഷുക്കൈനീട്ടമെന്ന പേരിൽ പണം നൽകിയത്. കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിൽ കഥാപാത്രമായാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

കേദാർനാഥിലും, രാമക്ഷേത്രത്തിലും പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ വേദിയാക്കി മാറ്റിയതുപോലെ ഉത്തരേന്ത്യൻ മോഡൽ നടപ്പാക്കാനാണ് കേരളത്തിൽ ക്ഷേത്രങ്ങളിലെ വിഷുക്കൈനീട്ട വിതരണത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.
എല്ലാ ജനവിരുദ്ധ പ്രവൃത്തികളെ എതിർക്കുമ്പോൾ ഹിന്ദു വിരുദ്ധത എന്നാണ് ബി ജെ പി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News