Bomb blast: കണ്ണൂരിൽ പോലീസ് വാഹനത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞു

Bomb hurled in front of a Police vehicle in Kannur: ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം ഉണ്ടായ പ്രദേശമാണിത്.

Written by - Zee Malayalam News Desk | Last Updated : May 13, 2024, 07:17 PM IST
  • പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്.
  • ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
  • ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
Bomb blast: കണ്ണൂരിൽ പോലീസ് വാഹനത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞു

കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിം​ഗിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞു പൊട്ടിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. സിപിഎം - ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.

പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് പോലീസ് പട്രോളിം​ഗ് ശക്തമാക്കിയിരുന്നു.

ALSO READ: പ്ലസ് ടു സേ പരീക്ഷ ജൂണിൽ; പരീക്ഷ ടൈംടേബിൾ ഇങ്ങനെ

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.

മദ്യ ലഹരിയിൽ എടിഎം കൗണ്ടർ തകർത്ത് പണം അപഹരിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

ഇടുക്കി: മദ്യ ലഹരിയിൽ എടിഎം കൗണ്ടർ തകർത്ത് പണമപഹരിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തേനി ഉത്തമ പാളയം സ്വദേശി പളനിച്ചാമിയാണ് പിടിയിലായത്. നെടുകണ്ടത്താണ് സംഭവം.

കേരള ബാങ്കിന്റെ എടിഎം ആണ് ഇലക്ട്രിക്കൽ ഡ്രില്ലർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചത്. കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷമാണ് മദ്യപിച്ചെത്തിയ പളനിച്ചാമി നെടുകണ്ടം ബസ്റ്റാൻഡ് ജംഗ്ഷനിലെ കേരള ബാങ്ക് എടിഎം ഇലക്ട്രിക്കൽ ഡ്രില്ലർ ഉപയോഗിച്ച് കുത്തി തുറക്കാൻ ശ്രമിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. രാത്രിയിൽ തന്നെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നെടുകണ്ടം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് മോഷണം തടയാൻ സഹായകരമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News