പാട്ടോട് പാട്ട്, പിന്നെ ഡാൻസും- ഇങ്ങനയും ഒരു കല്യാണം- വൈറൽ വീഡിയോ

ഒരുമിച്ചുള്ള ഇരുവരുടെയും ഗംഭീര പ്രവേശനം കൂടി ആവുമ്പോൾ സംഭവം പൊളിച്ചെന്നാണ്  പ്രേക്ഷകർ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 03:15 PM IST
  • വീർ സാര എന്ന ചിത്രത്തിലെ ജാനം ദേഖ് ലോ മിത് ഗയി ദൂരിയാൻ എന്ന പാട്ടിനും ദമ്പതികൾ നൃത്തം ചെയ്യുന്നുണ്ട്
  • വെഡ്ഡിങ്ങ് വേൾഡ് പേജ് പങ്ക് വെച്ച വീഡിയോക്ക് 2078 പേരാണ് ലൈക്ക് ചെയ്തത്
  • വീഡിയോ തുടങ്ങുന്നത് പിന്നണിയിൽ മനോഹരമായൊരു ബോളിവുഡ് മെലഡിയിലാണ്
പാട്ടോട് പാട്ട്, പിന്നെ ഡാൻസും- ഇങ്ങനയും ഒരു കല്യാണം- വൈറൽ വീഡിയോ

ഇന്ത്യയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവച്ച വിവാഹങ്ങൾ കൂട്ടത്തോടെ നടക്കുന്ന സമയമാണിത്. ഏത് വിധേനെയും പരിപാടി ഭംഗിയാക്കുകയാണ് ഇത് വഴി ഒാരോരുത്തരും ഉദ്ദേശിക്കുന്നത്.  ഇങ്ങനെയാണ് പല വിവാഹ വീഡിയോകളും വൈറലാവുന്നത് പോലും. ഇങ്ങനെ സിനിമാറ്റിക് എൻട്രിയിലൂടെ അതിഥികളെ വിസ്മയിപ്പിച്ച വധൂവരന്മാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പിന്നണിയിൽ മനോഹരമായൊരു ബോളിവുഡ് മെലഡിയിലാണ് വീഡിയോ തുടങ്ങുന്നത്. അണിഞ്ഞൊരുങ്ങിയ വധൂവരൻ മാരെയും വീഡിയോയിൽ കാണാം. ഒരുമിച്ചുള്ള ഇരുവരുടെയും ഗംഭീര പ്രവേശനം കൂടി ആവുമ്പോൾ സംഭവം പൊളിച്ചെന്നാണ്  പ്രേക്ഷകർ പറയുന്നത്. എല്ലാ അതിഥികളും തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് വധൂവരന്മാരെ നോക്കുന്നതും കാണാം. 

ഷാരൂഖ് ഖാൻ-മാധുരി ദീക്ഷിത് അഭിനയിച്ച ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കറിന്റെയും ഉദിത് നാരായന്റെയും അരേ രേ അരേ യേ ക്യാ ഹുവയെ എന്ന പാട്ടാണ് ഇവർ പിന്നണിയിൽ ഉപയോഗിച്ചിരിക്കുന്നത്.  വധു നൃത്തം ചെയ്ത് അതിനിടയിൽ വരനെയും വിസ്മയിപ്പിക്കുന്നുണ്ട്. 

 
 
 
 

 
 

വീർ സാര എന്ന ചിത്രത്തിലെ ജാനം ദേഖ് ലോ മിത് ഗയി ദൂരിയാൻ എന്ന പാട്ടിനും ദമ്പതികൾ നൃത്തം ചെയ്യുന്നുണ്ട്. ഇതിനിടയിൽ ദമ്പതികൾ പതുക്കെ സ്റ്റേജിലേക്ക് നീങ്ങി, അവരുടെ പ്രകടനം കൂടുതൽ രസകരമാക്കാൻ സുഹൃത്തുക്കളും ഒപ്പം കൂടുന്നുണ്ട്. മൂന്നാമത്തെ ഗാനമായ ദിൽ തോ പാഗൽ ഹേയിയിൽ മനോഹരമായി നൃത്തം ചെയ്താണ് ഇവരുടെ വീഡിയെ അവസാനിക്കുന്നത്.

വെഡ്ഡിങ്ങ് വേൾഡ് പേജ് പങ്ക് വെച്ച വീഡിയോക്ക് 2078 പേരാണ് ലൈക്ക് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെഡ്ഡിങ്ങ് വേൾഡ് പേജ് വീഡിയോ പങ്ക് വെച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News