Maharashtra: പൂനെയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പൂനെയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 5  തൊഴിലാളികൾ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 10:15 AM IST
  • പൂനെയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 5 തൊഴിലാളികൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Maharashtra: പൂനെയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Pune: പൂനെയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് 5  തൊഴിലാളികൾ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

"5 തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു, മൂന്ന് പേർക്ക് നിസാര പരിക്കുകളാണ് ഉള്ളത്. സ്ഥലത്ത് മുൻകരുതൽ നടപടികളില്ലാത്തതാണ് തകർച്ചയ്ക്ക് കാരണമായത് എന്നാണ്  പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്,” പൂനെ പോലീസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിദാസ് പവാർ പറഞ്ഞു.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ സ്ഥലം എംഎൽഎ സുനിൽ ടിന്‍ഗ്രെ  സംഭവസ്ഥലം സന്ദർശിച്ചു. 

Also Read: Vava Suresh: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു

“ഈ സൈറ്റില്‍ നിർമ്മാണപ്രവര്‍ത്തനങ്ങള്‍  24 മണിക്കൂർ തുടർച്ചയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവർ ബിഹാറിൽ നിന്നുള്ളവരാണ്", അദ്ദേഹം പറഞ്ഞു.  

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകരാനുണ്ടായതിന് പിന്നിലെ കാരണം അന്വേഷിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News