Amit Shah Calls All Party Meet: മണിപ്പൂരിൽ സർവകക്ഷിയോഗം ജൂൺ 24 ന്

Amit Shah Calls All Party Meet: കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നുള്ള 9 ബിജെപി നിയമസഭാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 12:05 PM IST
  • മണിപ്പൂരിൽ സർവകക്ഷി യോഗം ജൂൺ 24 ന്
  • വടക്കുകിഴക്കൻ സംസ്ഥാനത്ത് സംഘർഷമുണ്ടായതിന് ശേഷമുള്ള ആദ്യ സർവകക്ഷി യോഗമാണ്
Amit Shah Calls All Party Meet: മണിപ്പൂരിൽ സർവകക്ഷിയോഗം ജൂൺ 24 ന്

ന്യൂഡൽഹി:  മണിപ്പൂരിൽ സർവകക്ഷി യോഗം ജൂൺ 24 ന്. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് സംഘർഷമുണ്ടായതിന് ശേഷമുള്ള ആദ്യ സർവകക്ഷി യോഗമാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്.  ഡൽഹിയിൽ വച്ച് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൂടിക്കാഴ്ച നടക്കുന്നത്.  സംസ്ഥാനത്തെ നിലവിലെ സാഹചര്യവും സംഘർഷഭരിതമായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള വഴികളും കണ്ടെത്തി തീരുമാനിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.

Also Read: Manipur Violence Update: മണിപ്പൂരില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു, സുരക്ഷാ സേനയും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നുള്ള 9 ബിജെപി നിയമസഭാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.  കത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് നോങ്തോംബം ബിരേൻ സിംഗ്ങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചിട്ടുണ്ട്. സർക്കാരിലും ഭരണത്തിലും വിശ്വാസവുമില്ലെന്ന് കാണിച്ചാണ് എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചത്.

Also Read: Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ലഭിക്കും വൻ അഭിവൃദ്ധി!

നിയമവാഴ്ചകൾ പാലിച്ചുകൊണ്ട് ശരിയായ ഭരണത്തിനും സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ചില പ്രത്യേക നടപടികൾ ദയയോടെ ചെയ്യേണ്ടതാണ്. അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു. മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച 9 ബിജെപി എംഎൽഎമാരും  . മെയ്തേയ് സമുദായത്തിൽ പെട്ടവരാണ്. മെയ് 3 ന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതിന് ശേഷമാണ് മണിപ്പൂരിൽ വംശീയ സംഘർഷമുണ്ടായത് . മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അക്രമത്തിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News