Congress: 'ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യം'; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് അജയ് മാക്കൻ

Congress bank accounts: തങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞുവെന്ന് അജയ് മാക്കൻ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 12:31 PM IST
  • ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്
  • തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് നടപടിയെന്നും അജയ് മാക്കൻ ആരോപിച്ചു
Congress: 'ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യം'; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് അജയ് മാക്കൻ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അജയ് മാക്കന്‍. ആദായനികുതി വകുപ്പാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കൻ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്‌ ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് അജയ് മാക്കൻ പറഞ്ഞു.

തങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞുവെന്ന് അജയ് മാക്കൻ പറയുന്നു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. 210 കോടിരൂപയാണ് യൂത്ത് കോൺ​ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: ഇനി റായ്ബറേലിയില്‍ മത്സരിക്കാനില്ല; വൈകാരിക കുറിപ്പുമായി സോണിയ ഗാന്ധി

തങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് നടപടിയെന്നും അജയ് മാക്കൻ ആരോപിച്ചു. വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ഉൾപ്പെടെ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കുമെന്നും ന്യായ്‌ യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News