Food Combinations: നിങ്ങളെ രോഗിയാക്കും, പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്

Food Combinations:  പാല്‍ കുടിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല്‍ കുടിയ്ക്കരുത്. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 06:56 PM IST
  • പാലിനെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം കൂടി അറിയേണ്ടത് അനിവാര്യമാണ്. ചില ഭക്ഷണങ്ങളും പാലും തമ്മില്‍ ചേരില്ല. അതായത്, ചില ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷമോ അതിന് മുന്‍പോ പാല്‍ കുടിയ്ക്കരുത്.
Food Combinations: നിങ്ങളെ രോഗിയാക്കും, പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്

Milk and Food Combinations: പാലിന്‍റെ ഗുണങ്ങളും ദിവസവും പാല്‍ കുടിയ്ക്കേണ്ടതിന്‍റെ ആവശ്യകതയും എല്ലാവര്ക്കും അറിയാം. പാല്‍  ഒരു സമ്പൂര്‍ണ്ണ ആഹാരം എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലില്‍ അടങ്ങിയിരിയ്ക്കുന്നു.

Also Read:  Healthy Kitchen: ആരോഗ്യം സംരക്ഷിക്കാം, ഈ 4 കാര്യങ്ങൾ ഉടന്‍തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ

എന്നാല്‍, പാലിനെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം കൂടി അറിയേണ്ടത് അനിവാര്യമാണ്. ചില ഭക്ഷണങ്ങളും പാലും തമ്മില്‍ ചേരില്ല. അതായത്, ചില ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷമോ അതിന് മുന്‍പോ പാല്‍ കുടിയ്ക്കരുത്. ഇങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ ആരോഗ്യം മോശമാകുംഎന്ന കാര്യത്തില്‍ തര്‍ക്കമില്ല.  അതായത്, ചിലപ്പോള്‍ പാല്‍ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാവാറുണ്ട്. എന്നാല്‍, പാലല്ല ഇവിടെ വില്ലനായത്, പാലിനൊപ്പമോ പാല്‍ കുടിയ്ക്കുന്നതിന് മുന്‍പോ അതിന് ശേഷമോ കഴിച്ച ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ഭവിച്ചത്.  

Also Read:  Weight Loss Habits: ഈ ശീലങ്ങള്‍ പാലിയ്ക്കൂ, പൊണ്ണത്തടി താനേ ഇല്ലാതാകും  

പാല്‍ കുടിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല്‍ കുടിയ്ക്കരുത്. 
ഏത്  ഭക്ഷണസാധനങ്ങൾക്കൊപ്പമാണ് പാൽ കുടിയ്ക്കാന്‍ പാടില്ലാത്തത് എന്ന് അറിയാം... 

1.  ഉപ്പ് ചേര്‍ത്ത  ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്.  ഇത് വയര്‍ കേടാക്കാന്‍ ഇടയാക്കും.   

2.  ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ചതിന്  ശേഷം പാല്‍ കുടിയ്ക്കരുത്. അതായത്, കുറഞ്ഞത്‌ 2-3 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പാല്‍ കുടിയ്ക്കാവൂ. അല്ലെങ്കില്‍  വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും.

3. തൈര് കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്.  അങ്ങിനെ ചെയ്‌താല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

4. നിങ്ങൾ മത്സ്യ മാംസാഹാരങ്ങള്‍ കഴിയ്ക്കുന്ന വ്യക്തിയാണ് എങ്കില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം ഒരു കാരണവശാലും പാല്‍ കുടിയ്ക്കരുത്. ഇത്, ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല വയറ്റിലെ പ്രശ്‌നങ്ങൾക്കും കാരണമാകും.

5 ഓറഞ്ച്, നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍, അല്ലെങ്കില്‍ പുളിയുള്ള  ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.  സിട്രസ് പഴങ്ങളിൽ ഉയർന്ന അസിഡിറ്റി നിലയുണ്ട്.  സിട്രസ് പഴങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, പാല്‍ ഗ്യാസ്, നെഞ്ചെരിച്ചിൽ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഈ മിശ്രിതം ജലദോഷം, ചുമ, തിണർപ്പ്, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.  

6. പാല്‍ പ്രോട്ടീൻ സമ്പുഷ്ടമാണ്, എന്നാൽ വാഴപ്പഴത്തിൽ അന്നജം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ ദഹനപ്രശ്‌നങ്ങൾ, വയറിളക്കം, ക്ഷീണം എന്നിവയുണ്ടാക്കാം. അതിനാൽ പാലും വാഴപ്പഴവും വെവ്വേറെ ആസ്വദിക്കുന്നതാണ് നല്ലത്.

7. പാലും തണ്ണിമത്തനും ഒന്നിച്ച് വേണ്ട. ഇത് ദഹനപ്രശ്‌നങ്ങൾക്കും ശരീരത്തില്‍ വിഷാംശം കൂടുന്നതിനും ഛർദ്ദിയ്ക്കും കാരണമാകും. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ, പാലും തണ്ണിമത്തനും വെവ്വേറെ കഴിക്കുന്നതാണ് നല്ലത്.  

ഒരു സമ്പൂര്‍ണ്ണ ആഹാരം എന്ന നിലയ്ക്ക് പാല്‍ ആരോഗ്യത്തിന് ഉത്തമാണ് എന്നിരുന്നാലും, ചില ഭക്ഷണ പദാര്‍ത്ഥങ്ങളുമായുള്ള പോരുത്തമില്ലായ്മ നമ്മുടെ ആരോഗ്യത്തിന്  ദോഷം ചെയ്യും. അതിനാല്‍, പാല്‍ കുടിയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News