Sinus Infection Home Remedies: സൈനസിനെ തടയാൻ ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ സഹായിക്കും

Sinusitis: തലവേദന, കണ്ണിന് ചുറ്റും വേദന, മൂക്കിന് ചുറ്റുമുള്ള മുഖത്തിന്റെ ഭാ​ഗങ്ങളിൽ വേദന എന്നിവയാണ് സൈനസിന്റെ ലക്ഷണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 04:06 PM IST
  • മൂക്കില്‍നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തുവരികയും തുടര്‍ച്ചയായ തലവേദനയുമാണ് സൈനസൈറ്റിസിന്റെ പ്രാഥമിക ലക്ഷണം
  • ഇത് മൂലം നിത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്
  • കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സൈനസൈറ്റിസിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്
Sinus Infection Home Remedies: സൈനസിനെ തടയാൻ ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ സഹായിക്കും

മൂക്കിന് ചുറ്റും സ്ഥിതി ചെയ്യുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. ഈ സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. തലവേദന, കണ്ണിന് ചുറ്റും വേദന, മൂക്കിന് ചുറ്റുമുള്ള മുഖത്തിന്റെ ഭാ​ഗങ്ങളിൽ വേദന എന്നിവയാണ് സൈനസിന്റെ ലക്ഷണങ്ങൾ. മൂക്കില്‍നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തുവരികയും തുടര്‍ച്ചയായ തലവേദനയുമാണ് സൈനസൈറ്റിസിന്റെ പ്രാഥമിക ലക്ഷണം. ഇത് മൂലം നിത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സൈനസൈറ്റിസിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. കൂർക്കംവലി, ശ്വാസതടസ്സം, തലവേദന എന്നിവയാണ് സൈനസൈറ്റിസ് മൂലമുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെങ്കിലും ഗുരുതരമാകുന്ന സന്ദർഭങ്ങളിൽ മസ്തിഷ്കജ്വരം അല്ലെങ്കിൽ മെനിഞ്ചൈറ്റിസ് തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. സൈനസൈറ്റിസ് ഉള്ളവർക്ക് തൽക്ഷണ ആശ്വാസം നൽകുന്ന പരമ്പരാഗത വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.

ആപ്പിൾ സിഡെർ വിനെഗർ: നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത ഉത്പന്നമാണിത്. ജലദോഷം, ചുമ, അലർജി, പനി എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ആപ്പിൾ സിഡെർ വിനെ​ഗറിൽ അടങ്ങിയിരിക്കുന്നു. അലർജിയുടെ തുടക്കത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ കഴിച്ചാൽ തീർച്ചയായും മികച്ച ഫലങ്ങൾ കാണും.

സ്റ്റീം തെറാപ്പി: ആവി കൊള്ളുന്നത് ശ്വാസതടസ്സം മാറി ശ്വസനം സു​ഗമമാക്കുന്നതിന് സഹായിക്കും. ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം നിറച്ച് ഒരു തുണി ഉപയോ​ഗിച്ച് മറച്ച് ആവി കൊള്ളുന്നത് ശ്വാസ തടസം മാറുന്നതിന് സഹായിക്കും.

ALSO READ: Diabetes: പ്രമേഹമുള്ളവർക്ക് രക്തത്തിലെ പ‍‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം ഈ അഞ്ച് പാനീയങ്ങളിലൂടെ

മഞ്ഞൾ: മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മാത്രമല്ല, സൈനസ് സമയത്ത് ചികിത്സിക്കാൻ ഏറ്റവും ഫലപ്രദമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇതിന് കോശജ്വലന ഗുണങ്ങളുമുണ്ട്. ചൂടുള്ള ചായയിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് മൂക്കിലെ അടഞ്ഞുപോയ ഭാഗങ്ങളിൽ നിന്ന് മ്യൂക്കസ് കളയാൻ സഹായിക്കുകയും ശ്വസനം സു​ഗമമാക്കുകയും ചെയ്യും.

യൂക്കാലിപ്റ്റസ് ഓയിൽ: യൂക്കാലിപ്റ്റസ് ഓയിൽ സൈനസ് അണുബാധയെ ചെറുക്കാനും ശ്വസന ആരോഗ്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഒരു തൂവാലയിൽ ഒന്നോ രണ്ടോ തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ഒഴിക്കുക. ഇത് ശ്വസിക്കുക. ദിവസവും ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും.

കുരുമുളക്: കുരുമുളക് ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കുരുമുളക് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി, നന്നായി ഇളക്കി ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ചേർക്കാം. വായിൽ അൾസർ ഉണ്ടെങ്കിൽ ഈ പ്രതിവിധി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News