Home Remedies For Blood Purification: നിങ്ങളുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കണോ...? ഇതാ 10 പ്രകൃതിദത്തമായ വഴികൾ

Blood Purification Remedies: ഇക്കാരണത്താൽ അവയവങ്ങൾക്ക് അവയുടെ പ്രവർത്തനങ്ങൾ ശരിയായി ചെയ്യാൻ കഴിയും. അതായത് നാം ദിവസവും കുളിച്ച് ശരീരത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെ ഉൾഭാഗവും എല്ലാ ദിവസവും വൃത്തിയാവണം.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 03:50 PM IST
  • നാം ദിവസവും കുളിച്ച് ശരീരത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെ ഉൾഭാഗവും എല്ലാ ദിവസവും വൃത്തിയാവണം.
  • അതിന് സ്വാഭാവിക വഴികളിലൂടെ രക്തം എങ്ങനെ ശുദ്ധീകരിക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
Home Remedies For Blood Purification: നിങ്ങളുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കണോ...? ഇതാ 10 പ്രകൃതിദത്തമായ വഴികൾ

അനാരോഗ്യകരമായ ജീവിതശൈലി ഭക്ഷണശീലങ്ങൾ, പരിസ്ഥിതി മലിനീകരണം, വായുവിലെ വിഷാംശം എന്നിവ കാരണം ശരീരത്തിലെ രക്തം മലിനമാകുന്നു. രക്തത്തിൽ അഴുക്ക് അടിഞ്ഞു കൂടുമ്പോൾ ശരീരത്തിലെ പല പ്രധാന അവയവങ്ങൾക്കും പ്രവർത്തിക്കാൻ ശരിയായ പോഷകങ്ങൾ ലഭിക്കില്ല. ഇത് മൂലം പലവിധ രോഗങ്ങളും ശരീരത്തിൽ വന്നു തുടങ്ങും. രക്തം കോശങ്ങൾക്ക് ഓക്സിജൻ നൽകുന്നു. 

ഇക്കാരണത്താൽ അവയവങ്ങൾക്ക് അവയുടെ പ്രവർത്തനങ്ങൾ ശരിയായി ചെയ്യാൻ കഴിയും. അതായത് നാം ദിവസവും കുളിച്ച് ശരീരത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെ ഉൾഭാഗവും എല്ലാ ദിവസവും വൃത്തിയാവണം. അതിന് സ്വാഭാവിക വഴികളിലൂടെ രക്തം എങ്ങനെ ശുദ്ധീകരിക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

 താഴെപ്പറയുന്ന വീട്ടുവൈദ്യങ്ങൾ സ്വാഭാവികമായി ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ നല്ലതാണ്

 ഹെർബൽ ടീ

 ഉലുവ, വേപ്പ്, തുളസി, ഗ്രീൻ ടീ തുടങ്ങിയ ഹെർബൽ കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു യുവ ദിവസവും കുടിക്കുന്നത് രക്തം ശുദ്ധമായി നിലനിർത്തുന്നതിന് സഹായകരമാണ്.

ALSO READ: യോഗർട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇക്കാര്യങ്ങൾ അറിയാം

 ഇഞ്ചി

 രക്തചംക്രമണം മെച്ചപ്പെടുത്താൻ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ഘടകങ്ങൾ രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

 ഇളനീർ

 ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇളനീർ. ഇത് രക്തത്തിലെ ഫൈറ്റൊ ന്യൂട്രിയന്റുകളുടെ അളവ് വർദ്ധിപ്പിക്കുന്നു. ഒപ്പം രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.

 മുഴുവൻ ധാന്യങ്ങൾ

 ഗോതമ്പ് അരി തിന ബാർലി തുടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് രക്തശുദ്ധീകരണത്തിന് നല്ലതാണ്. കാരണം ഇവയിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു.

 ഹെർബൽ ജ്യൂസ്

 കാന്താരി, വേപ്പ്,, മാതളതാരകം തുടങ്ങിയ ഔഷധസസ്യങ്ങൾ രക്തത്തെ ശുദ്ധീകരിക്കുന്നു. ഇവ പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 യോഗയും പ്രാണായാമവും

 സ്ഥിരമായി യോഗസനങ്ങൾ പ്രാണായാമം, വ്യായാമം, നടത്തം എന്നിവ രക്തചക്രമണം മെച്ചപ്പെടുത്തുകയും, ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

 വെളുത്തുള്ളി

 വെളുത്തുള്ളിയിലെ അല്ലസിൻ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു നിങ്ങൾക്ക് ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് വളരെ ഗുണകരമാണ്.

 പഴങ്ങളും പച്ചക്കറികളും : മാതള നാരകം, ആപ്പിൾ, ക്യാരറ്റ്, ചീര, തക്കാളി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിന് കൂടുതൽ ഓക്സിജൻ നൽകുകയും ചെയ്യുന്നു.

 വെള്ളം: ദിവസവും എട്ടു മുതൽ 10 ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്.ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News