Band Aid Cancer: പ്ലാസ്റ്റിക് ബാൻഡ് എയ്ഡുകൾ കാൻസറുണ്ടാക്കും, പുതിയ പഠനം

എൻവയോൺമെന്റൽ വെൽനസ് ബ്ലോ​ഗായ മാമാവേഷൻ ​ഗവേഷകരാണ് ഇത് സംബന്ധിച്ച പുതിയ കണ്ടെത്തൽ നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 01:18 PM IST
  • എൻവയോൺമെന്റൽ വെൽനസ് ബ്ലോ​ഗായ മാമാവേഷൻ ​ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്
  • ഇത് ശരീരത്തിലെത്തിയാല്‍ വർഷങ്ങളോളം നിലനിൽക്കും
  • കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവേഷകർ
Band Aid Cancer: പ്ലാസ്റ്റിക് ബാൻഡ് എയ്ഡുകൾ കാൻസറുണ്ടാക്കും, പുതിയ പഠനം

പ്ലാസ്റ്റിക് ബാൻഡ് എയ്ഡുകളിൽ കാൻസറിന് കാരണമാകുന്ന ഫോർഎവർ കെമിക്കൽസ് എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ്( per- and polyfluoroalkyl substances)ന്റെ സാന്നിധ്യം കണ്ടെത്തി.എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സിവിഎസ് തുടങ്ങി അമേരിക്കയിലെ 40ലധികം ബാൻഡേജുകളിൽ നടത്തിയ പരിശോധനയിൽ 65 ശതമാനത്തോളം ബാൻ‍ഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തി.

എൻവയോൺമെന്റൽ വെൽനസ് ബ്ലോ​ഗായ മാമാവേഷൻ ​ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്. കാൻസർ ഉൾപ്പെടെ നിരവധി രോ​ഗങ്ങൾക്ക് ഇത് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.പ്ലാസ്റ്റിക്കുകൾക്ക് കൂടുതൽ വഴക്കം വരാനാണ് പിഎഫ്എഎസ് പൊതുവെ ചേർക്കുന്നത്.

ALSO READ: വിഷുദിനം മഴയിൽ മുങ്ങുമോ? അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇത് ശരീരത്തിലെത്തിയാല്‍ വർഷങ്ങളോളം നിലനിൽക്കുമെന്നും കാൻസർ, പ്രത്യുത്പാദനസംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് തകരാറുകൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നും പഠനത്തിൽ ചൂണ്ടികാട്ടി.
ബാൻഡ് എയ്ഡുകൾ നേരിട്ട് മുറിവുകളിലേക്ക് വെക്കുന്നതായതിനാൽ ഇവ ശരീരത്തിലേക്ക് എളുപ്പത്തിലെത്തുമെന്നതാണ് സാഹചര്യം വഷളാക്കുന്നത്. നോൺസ്റ്റിക്ക് കുക്ക് വെയർ, ഷാംപൂ, മേക്ക്അപ് വസ്തുക്കൾ തുടങ്ങിയ മറ്റുപലതിലും ഇവ ക്രമാതീതമായ അളവിൽ ഉള്ളതായി പഠനത്തിൽ പറയുന്നുണ്ട്.

കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം കെമിക്കലുകൾ മുറിവുണക്കാൻ ഉപയോ​ഗിക്കേണ്ടതില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് ആന്റ് നാഷണൽ ടോക്സിക്കോളജി പ്രോ​​ഗ്രാം മുൻ ഡയറക്ടറായ ലിൻഡാ എസ് ബിൺബൗം പറഞ്ഞു.

ബാൻഡ് എയ്ഡുകൾ വാങ്ങും മുമ്പ് അവ പിഎഫ്എഎസ് മുക്തമാണെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു. ഇത്തരം പ്ലാസ്റ്റിക് ബാൻഡ് എയ്‌ഡുകൾക്ക് പകരം കോട്ടൺ ബാൻഡേജുകളോ ഉപയോ​ഗിക്കുന്നതായിരിക്കും നല്ലതെന്നും പഠനത്തിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News