Magnesium Deficiency: മ​ഗ്നീഷ്യം കുറയുന്നത് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കും? അറിയാം ഇതിന്റെ ലക്ഷണങ്ങൾ

Magnesium Deficiency Symptoms: മനുഷ്യ ശരീരത്തിലെ സാധാരണ ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രക്രിയകൾക്ക് ശരീരത്തിന് മഗ്നീഷ്യം ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 11:01 PM IST
  • ക്ഷീണവും ബലഹീനതയും ശരീരത്തിൽ മ​ഗ്നീഷ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്
  • ശരീരത്തിൽ ഏതെങ്കിലും ധാതുക്കൾ കുറയുന്നെങ്കിൽ, വിശപ്പില്ലായ്മ ഒരു സാധാരണ ലക്ഷണമാണ്
  • ധാതുക്കൾ കുറയുന്നത്, ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു
  • അതിനാൽ മ​ഗ്നീഷ്യത്തിന്റെ കുറവ് വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു
Magnesium Deficiency: മ​ഗ്നീഷ്യം കുറയുന്നത് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കും? അറിയാം ഇതിന്റെ ലക്ഷണങ്ങൾ

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നമ്മുടെ ശരീരത്തിന്റെ പോഷക ആവശ്യകതകൾ എത്രത്തോളം നിറവേറുന്നുണ്ട്? ചില വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ആവശ്യമാണ്. വിറ്റാമിനുകളായ എ, ബി, സി, ഡി, സിങ്ക്, ഇരുമ്പ് എന്നീ പോഷകങ്ങളെക്കുറിച്ച് നമ്മൾ സാധാരണയായി സംസാരിക്കുന്നവയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന പോഷകമാണ് മഗ്നീഷ്യം. 

മനുഷ്യ ശരീരത്തിലെ സാധാരണ ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രക്രിയകൾക്ക് ശരീരത്തിന് മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ വിറ്റാമിൻ ഡി പോലുള്ള മറ്റ് പോഷകങ്ങൾ ഉപയോഗിക്കാനും ശരീരത്തെ സഹായിക്കുന്നു. രക്തയോട്ടം നിയന്ത്രിക്കുന്നത് മുതൽ പേശികളുടെ പ്രവർത്തനങ്ങൾ വരെ, മഗ്നീഷ്യം മറ്റൊരു പ്രധാന ആവശ്യമാണ്. ഇതിന്റെ അഭാവം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ക്ഷീണവും ബലഹീനതയും ശരീരത്തിൽ മ​ഗ്നീഷ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്. ശരീരത്തിൽ ഏതെങ്കിലും ധാതുക്കൾ കുറയുന്നെങ്കിൽ, വിശപ്പില്ലായ്മ ഒരു സാധാരണ ലക്ഷണമാണ്. ധാതുക്കൾ കുറയുന്നത്, ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ മ​ഗ്നീഷ്യത്തിന്റെ കുറവ് വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു.

ALSO READ: Papaya Benefits: വെറുംവയറ്റിൽ പപ്പായ കഴിക്കാമോ? ഇത് ആരോ​ഗ്യത്തിന് ​ഗുണമാണോ ദോഷമാണോയെന്ന് അറിയാം

പേശീവലിവ് മ​ഗ്നീഷ്യം കുറയുന്നതിന്റെ ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്കും പേശീവേദനയിലേക്കും നയിക്കുന്നു. പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് നിങ്ങളുടെ സാധാരണ ഹൃദയമിടിപ്പിനെ ബാധിക്കും. അതിനാൽ, നിങ്ങളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അത് മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം.

മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഓക്കാനം, ഛർദ്ദി എന്നിവയും തലകറക്കവും അനുഭവപ്പെടും. മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ പലപ്പോഴും ഓക്കാനം അനുഭവപ്പെടും. അതിനാൽ, മഗ്നീഷ്യം അടങ്ങിയ ആരോഗ്യകരമായ  ഭക്ഷണങ്ങൾ, അഥവാ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. റാ​ഗി, പയറുവർ​ഗങ്ങൾ, കസ്റ്റാർഡ് ആപ്പിൾ, ചെസ്റ്റ്നട്ട്, വിത്തുകൾ എന്നിവ മ​ഗ്നീഷ്യത്തിന്റെ മികച്ച സ്രോതസുകളാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News