Eating Habits: നല്ല ആരോഗ്യത്തിന് ഭക്ഷണം ശരിയായി കഴിക്കണം..!! സദ്ഗുരു നല്‍കുന്ന നുറുങ്ങുകൾ ശ്രദ്ധിക്കൂ

Eating Habits: സദ്ഗുരുവിന്‍റെ ആരോഗ്യകരവും ഭക്ഷണവുമായ നുറുങ്ങുകൾ പുരാതന പാരമ്പര്യങ്ങള്‍ നല്‍കുന്ന അറിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 09:32 PM IST
  • പല്ലുകളുടെ പ്രാധാന്യവും സദ്ഗുരു വിശദീകരിക്കുന്നു. ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാന്‍ ഭക്ഷണം 24 തവണ ചവച്ചരച്ച് കഴിക്കണമെന്ന് അദ്ദേഹം പറയുന്നു.
Eating Habits: നല്ല ആരോഗ്യത്തിന് ഭക്ഷണം ശരിയായി കഴിക്കണം..!! സദ്ഗുരു നല്‍കുന്ന നുറുങ്ങുകൾ ശ്രദ്ധിക്കൂ

Eating Habits: പ്രശസ്ത യോഗിയും ആത്മീയ ഗുരുവുമായ സദ്ഗുരു ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നതിനുള്ള അത്ഭുതകരമായ നുറുങ്ങുകൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.  ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനുമുള്ള അദ്ദേഹത്തിന്‍റെ പ്രായോഗിക നുറുങ്ങുകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്.

Also Read: Weekly Horoscope January 22 - 28: ഈ രാശിക്കാര്‍ക്ക് വെല്ലുവിളികൾ നിറഞ്ഞ ആഴ്ച!! പ്രതിവാര ജാതകം അറിയാം 
 
സദ്ഗുരുവിന്‍റെ ആരോഗ്യകരവും ഭക്ഷണവുമായ നുറുങ്ങുകൾ പുരാതന പാരമ്പര്യങ്ങള്‍ നല്‍കുന്ന അറിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. നമ്മുടെ ഭക്ഷണക്രമവും ആരോഗ്യവുമായി ബന്ധപ്പെട്ട് സദ്ഗുരു നല്‍കുന്ന ചില നുറുങ്ങുകള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം. ഇവ പാലിക്കുന്നതിലൂടെ, ഈ ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ശരിയായ ആരോഗ്യം നിലനിർത്താം. 

രണ്ടുനേരം ഭക്ഷണം കഴിക്കുക

ഒരു നേരം ശരിയായി ഭക്ഷണം കഴിയ്ക്കുക എന്നത് ഇന്ന് ഒരു പ്രവണതയായി മാറിയിരിയ്ക്കുകയാണ്. എന്നാല്‍, സദ്ഗുരു ഇതിനോട് യോജിക്കുന്നില്ല. ഇത് പോഷകാഹാരക്കുറവിന് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ തന്‍റെ ആശ്രമത്തില്‍ ചെയ്യുന്നതുപോലെ ദിസവവും രണ്ട് നേരം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.  രാവിലെ 10 മണിക്കും വൈകുന്നേരം 7 മണിക്കും രണ്ടുനേരം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് സമീകൃത പോഷണം നൽകുന്നു. എന്നാല്‍, തന്‍റെ ശീലത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. സദ്ഗുരു ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. ഇക്കാര്യത്തില്‍ ഡോക്ടർമാർ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് ആരോഗ്യത്തെ നശിപ്പിക്കുമെന്നും അവര്‍ പറയുന്നതായി അദ്ദേഹം പറയുന്നു. എന്നാല്‍ തനിക്ക് യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

നിലത്തിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിക്കുക

നിലത്തിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ച് സദ്ഗുരു ഊന്നിപ്പറയുന്നു. കൈകൊണ്ട് ഭക്ഷണത്തിൽ തൊടാത്ത അവസരത്തില്‍ അത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഭക്ഷണം നിങ്ങളുടെ കൈകൊണ്ട് തൊടാന്‍ പര്യാപ്തമല്ലെങ്കിൽ, അത് എങ്ങനെ ഭക്ഷ്യയോഗ്യമാണെന്ന് കണക്കാക്കും? നിങ്ങളുടെ കൈകളുടെ വൃത്തിയിൽ നിങ്ങൾക്ക് ആശ്രയിക്കാം, പക്ഷേ തവികളുടെയും സപൂണിന്‍റെയും ശുചിത്വം ഉറപ്പാക്കാന്‍ സാധിക്കുമോ? അദ്ദേഹം ചോദിക്കുന്നു.   

ഭക്ഷണം നന്നായി ചവയ്ക്കുക

പല്ലുകളുടെ പ്രാധാന്യവും സദ്ഗുരു വിശദീകരിക്കുന്നു. ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാന്‍ ഭക്ഷണം 24 തവണ ചവച്ചരച്ച് കഴിക്കണമെന്ന് അദ്ദേഹം പറയുന്നു. ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ആയുർവേദം സാവധാനത്തില്‍ ചവയ്ക്കുന്നതിന് ഊന്നൽ നൽകുന്നു. ഇത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. യോഗ അനുസരിച്ച്, ഓരോ തവണയും ഭക്ഷണം 24 തവണ ചവയ്ക്കുക.

ബോധപൂർവ്വം ഭക്ഷണം കഴിക്കുക 

ബോധപൂർവ്വം ഭക്ഷണം കഴിക്കുന്നതും ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ എന്നും ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു. 

സദ്ഗുരു നല്‍കുന്ന ലളിതവും പ്രായോഗികവുമായ ഈ രീതികൾ അവലംബിക്കുന്നതിലൂടെ, നമുക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കാൻ മാത്രമല്ല, ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതം നയിക്കാനും കഴിയും.   സദ്ഗുരു പകര്‍ന്നു നല്‍കിയ ഈ നുറുങ്ങുകൾ ഒന്ന്  പരീക്ഷിച്ചു നോക്കൂ, നിങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News