Home remedies for cold: ജലദോഷം പതിവാണോ? അടുക്കളയിലുണ്ട് എളുപ്പവഴി!

 Home remedies for cold and cough: ശൈത്യകാലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ തണുത്ത വെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം കുടിക്കണം.

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 07:10 PM IST
  • ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ, മഞ്ഞൾ എന്നിവ ദിവസവും ഉപയോഗിക്കാം.
  • ചായയിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർക്കുന്നത് ഗുണകരമാണ്.
  • തുളസിയുടെ ഇല ചായയിലോ അല്ലാതെയോ കഴിച്ചാൽ മികച്ച ഫലം ലഭിക്കും.
Home remedies for cold: ജലദോഷം പതിവാണോ? അടുക്കളയിലുണ്ട് എളുപ്പവഴി!

ശൈത്യകാലത്ത് വിവിധ തരം രോ​ഗങ്ങൾ നമ്മെ പിടികൂടാറുണ്ട്. പനി, ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. ഇത്തരം രോ​ഗങ്ങൾ പിടിപെടുമ്പോൾ മരുന്നുകളിൽ അഭയം പ്രാപിച്ചാണ് നമ്മൾ രക്ഷ നേടാറ്. എന്നാൽ, ഈ രക്ഷപ്പെടൽ താത്ക്കാലികം മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം. മരുന്നുകൾക്ക് പകരം നമ്മുടെ അടുക്കളകളിലുള്ള ചില സാധനങ്ങൾ ഉപയോ​ഗിച്ച് പ്രതിരോധശേഷി കൂട്ടാനും രോ​ഗമുക്തി നേടാനും സാധിക്കും.

ജലദോഷവും ചുമയും പോലുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാൻ വീട്ടിൽ തന്നെ എളുപ്പവഴികളുണ്ട്. നമ്മുടെ അടുക്കളയിൽ എപ്പോഴും കാണാറുള്ള ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ, മഞ്ഞൾ എന്നിവ ദിവസവും ഉപയോഗിച്ചാൽ ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പല പ്രശ്‌നങ്ങളും നിയന്ത്രിക്കാം. ദിവസവും കുടിക്കുന്ന ചായയിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്താൽ പല വിധത്തിലുള്ള അണുബാധകളെയും അകറ്റി നിർത്താം. കൂടാതെ തുളസിയുടെ ഇല ചായയിലോ അല്ലാതെയോ കഴിച്ചാൽ ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും. 

ALSO READ: വിറക് ഉപയോഗിച്ചുള്ള പാചകം; ശ്വാസകോശ അർബുദം മുതൽ ക്ഷയം വരെ, രോഗങ്ങൾ നിരവധി

സാധാരണ ചായയ്ക്ക് പകരം ഗ്രീൻ ടീ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് വളരെ നല്ലതാണ്. തുളസി, അശ്വഗന്ധ, കറുവപ്പട്ട, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങി നിരവധി രുചികളിൽ ഗ്രീൻ ടീ വിപണിയിൽ ലഭ്യമാണ്. ഈ ഇനങ്ങളിൽ ഏതെങ്കിലും സ്ഥിരമായി കഴിക്കുന്നത് ശൈത്യകാലത്ത്  അണുബാധകളെ പ്രതിരോധിക്കും. ദിവസവും പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. മഞ്ഞളിലെ സ്വാഭാവിക ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ തൊണ്ടവേദന കുറയ്ക്കുകയും പല തരത്തിലുള്ള അണുബാധകൾ തടയുകയും ചെയ്യുന്നു.

ശൈത്യകാലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴിയുന്നത്ര ചെറുചൂടുള്ള വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജലദോഷം പിടിപെടാനുള്ള സാധ്യത ഒരു പരിധി വരെ കുറയും. കഠിനമായ ചുമ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, കുറച്ച് കറുവപ്പട്ട പൊടി തേനിൽ കലർത്തി ദിവസത്തിൽ രണ്ട് തവണ കഴിക്കുക. കൂടാതെ, ദിവസാവസാനം, രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ഉപയോഗിച്ച് കണ്ണുകൾ കഴുകുക. ആവശ്യമെങ്കിൽ കുറച്ച് മഞ്ഞളും ഇതിലേക്ക് ചേർക്കാം. ഇങ്ങനെ ചെയ്താൽ ഈ സീസണിൽ വരുന്ന തൊണ്ടയിലെ അണുബാധ നമ്മളിൽ എത്തില്ല. ഈ ചെറിയ നുറുങ്ങുകൾ പാലിച്ച് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News