Uncooked Vegetables: ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ഏറെ അപകടകരം, മരണം വരെ സംഭവിക്കാം

പച്ചക്കറികൾ  പല തരത്തില്‍  നാം കഴിയ്ക്കാറുണ്ട്. വേവിച്ചു, പാതി വേവിച്ചും, പച്ചയായും കഴിയ്ക്കാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 10:57 PM IST
  • ച്ചക്കറികൾ പല തരത്തില്‍ നാം കഴിയ്ക്കാറുണ്ട്. വേവിച്ചു, പാതി വേവിച്ചും, പച്ചയായും കഴിയ്ക്കാറുണ്ട്.
  • എന്നാല്‍, നിങ്ങള്‍ക്കറിയുമോ ചില പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
Uncooked Vegetables: ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത്  ഏറെ അപകടകരം, മരണം വരെ സംഭവിക്കാം

Health Tips: പച്ചക്കറികൾ  പല തരത്തില്‍  നാം കഴിയ്ക്കാറുണ്ട്. വേവിച്ചു, പാതി വേവിച്ചും, പച്ചയായും കഴിയ്ക്കാറുണ്ട്. 

എന്നാല്‍, നിങ്ങള്‍ക്കറിയുമോ ചില പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ആരോഗ്യത്തിന്  ഏറെ  ദോഷം ചെയ്യും. പച്ചയ്ക്ക് കഴിയ്ക്കാന്‍ പാടില്ലാത്ത  ചില പച്ചക്കറികൾ, നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്ന അവ  എന്താണെന്ന്  അറിയാം... 

ഉരുളക്കിഴങ്ങ് (Potato)

ഉരുളക്കിഴങ്ങ് എല്ലാവര്‍ക്കും  ഇഷ്ടമാണ്.  എന്നാല്‍, മുളച്ചുതുടങ്ങിയ  അല്ലെങ്കില്‍ പച്ച നിറം പടര്‍ന്ന  ഉരുളക്കിഴങ്ങ് കഴിക്കരുത്. ഇതിൽ, Solanine ഉത്പാദനം ആരംഭിച്ചു ഇത്  ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും.  ഇത്തരം ഭക്ഷണ പദാര്‍ത്ഥം കഴിയ്ക്കുന്നതിലൂടെ തലവേദന, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ചിലപ്പോൾ അത് മാരകമായേക്കാം.

Also Read: Health Tips: അത്താഴം കഴിച്ചോ? എങ്കില്‍ അരക്കാതം നടക്കാം, നേട്ടങ്ങള്‍ അനവധി

വഴുതന (Brinjal) 

വഴുതനങ്ങയും നന്നായി വേവിക്കാതെ കഴിക്കരുത്. നന്നായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ വഴുതനങ്ങയുടെ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. അതേസമയം, ഉരുളക്കിഴങ്ങില്‍ കാണുന്നതുപോലെ   Solanine ഇതിലും അടങ്ങിയിട്ടുണ്ട്.  ഇത് ചിലര്‍ക്ക് ഏറെ ദോഷം ചെയ്യും.  

Also Read: Covid Vaccine for children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; രണ്ട് വയസ് കഴിഞ്ഞവർക്ക് നൽകുക കൊവാക്സിൻ

Bottle Gourd

Bottle Gourd എല്ലായ്പ്പോഴും നനായി പാകം ചെയ്തശേഷം മാത്രം കഴിയ്ക്കുക.  Bottle Gourd , പാചകം ചെയ്യാതെ കഴിക്കുന്നത് വയറിലെ പ്രശ്നങ്ങൾക്ക് കാരണമാകും.  കൂടാതെ,  ചില Bottle Gourd കയ്പ്പുള്ളതായിരിയ്ക്കും. അത് ഒരിയ്ക്കലും കഴിയ്ക്കരുത്  എന്നാണ്  വിദഗ്ദ്ധര്‍ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News