Hairfall Remedies : മുടി കൊഴിച്ചിലിന്റെ കാരണങ്ങളും പരിഹാരവും

Hairloss Reasons : മുടികൊഴിച്ചിലിന് പ്രധാനമായും കാരണമാകാറുള്ളത് മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 05:49 PM IST
  • ചില ചർമ്മ രോഗങ്ങളും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകും.
  • മുടികൊഴിച്ചിലിന് പ്രധാനമായും കാരണമാകാറുള്ളത് മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്.
  • നനഞ്ഞ മുടി ചീർപ്പുന്നത് മുടി കൊഴിയാൻ കാരണമാകും. അതിനാൽ മുടി ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീർപ്പുക.
Hairfall Remedies : മുടി കൊഴിച്ചിലിന്റെ കാരണങ്ങളും പരിഹാരവും

കാലാവസ്ഥയും ഭക്ഷണവും മാനസികാരോഗ്യവും ഒക്കെ  പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനോടൊപ്പം തന്നെ ദിനംപ്രതിയുള്ള ചില ശീലങ്ങളും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ ചില ചർമ്മ രോഗങ്ങളും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകും.  മുടികൊഴിച്ചിലിന് പ്രധാനമായും കാരണമാകാറുള്ളത് മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്. നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. നിങ്ങൾക്ക് മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്തണമെങ്കിൽ ആദ്യം പ്രശ്‌നം എന്താണെന്നാണ് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.  പോഷകസമൃദ്ധമായ ആഹാരം നമ്മുടെ മുടിയുടെ വളർച്ചയും ആരോഗ്യവും കൂട്ടാൻ സഹായിക്കും.  അത്പോലെ ചില ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. 

മുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങൾ 

മുട്ട : പച്ച മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് കെരാറ്റിന് ശരീരത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ബയോട്ടിന്റെ അളവ് കുറയ്ക്കും. അത് മൂലം മുടിയുടെ ആരോഗ്യം നഷ്ടപ്പെടുകയും മുടികൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും. 

ജങ്ക് ഫുഡ്: ജങ്ക് ഫുഡ് ധാരാളം ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ജങ്ക് ഫുഡ് മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. അത് ദിവസേന കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.

ALSO READ: Hair Care Tips | സംരക്ഷിക്കാം, മുടിയുടെ ആരോ​ഗ്യത്തിന് ഇതാ ചില ടിപ്സുകൾ

പഞ്ചസാര:  പഞ്ചസാര പലപ്പോഴും കഷണ്ടി, ഡയബെറ്റീസ്, അമിതവണ്ണം  തുടങ്ങിയവക്കൊക്കെ കാരണമാകുന്നുണ്ട്. നിങ്ങൾക്ക് അമിതമായ മുടികൊഴിച്ചിലുണ്ടെങ്കിൽ പഞ്ചസാര പൂർണമായും ഒഴിവാക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം  

ഡയറ്റ് സോഡ : അസ്പാർട്ടേം എന്ന കൃതിമമായ മധുര പദാർത്ഥമാണ് ഡൈറ്റ് സോഡയുടെ പ്രധാന ഘടകം. അത് തലമുടിയുടെ കട്ടി കുറയ്ക്കുകയും ദുർബലമാക്കുകയും ചെയ്യും മാത്രമല്ല തലയോട്ടിയെയും ദുർബലമാക്കും. ഇതും മുടികൊഴിച്ചിലിന് കാരണമാകും

മുടി കൊഴിച്ചിൽ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 

1) മുറുക്കമുള്ള ഹെയർ ബാൻഡുകളും ക്ലിപ്പുകളും മുടി പൊട്ടുന്നതിന് കാരണമാകും. അതിനാൽ അധികം മുറുക്കമില്ലാത്ത ഹെയർ ബാൻഡുകൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

2) താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, സെബോറെഹിക് ഡെർമറ്റൈറ്റിസ്, സെബോ സോറിയാസിസ് അല്ലെങ്കിൽ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക. ഈ ചർമ്മ രോഗങ്ങൾ ഒക്കെ മുടികൊഴിച്ചിലിന് കാരണമാകും.

3) നനഞ്ഞ മുടി ചീർപ്പുന്നത് മുടി കൊഴിയാൻ കാരണമാകും. അതിനാൽ മുടി ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീർപ്പുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News