Ghee Benefits: മഞ്ഞുകാലത്ത് നെയ്യ് നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

Ghee Benefits In Winter: ചർമ്മം, ഓർമ്മശക്തി, പ്രതിരോധശേഷി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നെയ്യ് വാ​ഗ്ദാനം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 03:50 PM IST
  • ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ പോലെയുള്ള പൂരിത കൊഴുപ്പിന്റെ മികച്ച ഉറവിടമാണ് നെയ്യ്
  • ഫാറ്റി ആസിഡ് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു
Ghee Benefits: മഞ്ഞുകാലത്ത് നെയ്യ് നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് മുതൽ ശരീരത്തെ ഊഷ്മളമായി നിലനിർത്തുന്നത് വരെ ശൈത്യകാലത്ത് നിരവധിയാണ് നെയ്യിന്റെ ​ഗുണങ്ങൾ. നെയ്യിന്റെ മണവും സ്വാദും ഏത് വിഭവത്തിന്റെയും രുചി വർദ്ധിപ്പിക്കും. മഞ്ഞുകാലത്ത് ആയുർവേദത്തിൽ ശുപാർശ ചെയ്യുന്ന ആരോ​ഗ്യകരമായ ഭക്ഷണമാണ് നെയ്യ്. ചർമ്മം, ഓർമ്മശക്തി, പ്രതിരോധശേഷി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നെയ്യ് വാ​ഗ്ദാനം ചെയ്യുന്നു. ശൈത്യകാല ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് നിങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.

ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു: ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ പോലെയുള്ള പൂരിത കൊഴുപ്പിന്റെ മികച്ച ഉറവിടമാണ് നെയ്യ്. ഫാറ്റി ആസിഡ് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ആരോഗ്യം മികച്ചതായി നിലനിർത്താനും ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകാനും നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു: നിങ്ങളുടെ ദഹനവ്യവസ്ഥ മികച്ചതാക്കാൻ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകൾ നെയ്യിൽ അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ ദഹന ഗുണങ്ങൾക്കായി നിരവധി വർഷങ്ങളായി നെയ്യ് ഉപയോഗിക്കുന്നു. നെയ്യിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തെ വേ​ഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിൽ ചൂട് നിലനിർത്തുന്നു: ആയുർവേദമനുസരിച്ച്, തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും. ആരോഗ്യകരമായ ഈ കൊഴുപ്പ് നിങ്ങളുടെ ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ സഹായിക്കുന്നു. തണുപ്പുകാലത്ത് അമിതമായ തണുപ്പ് അനുഭവപ്പെടുന്ന വ്യക്തികൾക്ക് ഇത് പ്രയോജനകരമാണ്. നെയ്യുടെ ഉയർന്ന സ്മോക്ക് പോയിന്റ് മഞ്ഞുകാലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും നിങ്ങളുടെ ഭക്ഷണത്തിന് മികച്ച സ്വാദ് നൽകുന്നതിനും സഹായിക്കുന്നു.

ALSO READ: പൈനാപ്പിൾ കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

വരണ്ട ചർമ്മത്തിന് പ്രതിവിധി: ശീതകാലം വരണ്ടതും കഠിനവുമായ കാലാവസ്ഥയാണ്. ഇത് ചർമ്മത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും. നെയ്യ് നിങ്ങളുടെ ചർമ്മത്തെ പുറത്ത് നിന്ന് മൃദുവാക്കുക മാത്രമല്ല ഉള്ളിൽ നിന്ന് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഈ ഭക്ഷണത്തിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തിന്റെ വരൾച്ച കുറച്ച് ചർമ്മത്തെ മൃദുവാക്കാൻ ഇത് സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: നെയ്യിൽ മോണോസാച്ചുറേറ്റഡ് ഒമേഗ-3, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, എൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ശക്തമാക്കുകയും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യം മികച്ചതായി നിലനിർത്താനും ഭക്ഷണം കൂടുതൽ രുചികരമാക്കാനും ശൈത്യകാലത്ത് ഭക്ഷണത്തിൽ നെയ്യ് ചേർക്കുക.

നെയ്ക്ക് പലതരത്തിലുള്ള ഗുണങ്ങളുണ്ടെങ്കിലും ഇവ മിതമായി കഴിക്കേണ്ടത് പ്രധാനമാണ്. ഡയറി അലർജിയോ ലാക്ടോസ് അസഹിഷ്ണുതയോ ഉള്ള വ്യക്തികൾ അവരുടെ ശൈത്യകാല ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചന നടത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News