Weight Loss Drinks: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഈ സമയത്ത് മല്ലി വെള്ളം കുടിക്കുക!

Weight Loss Drinks: ശരീരഭാരം കുറയ്ക്കാൻ മല്ലിവെള്ളം ഉത്തമം, ഇത് കൂടിക്കേണ്ട സമയവും ഗുണങ്ങളും അറിയാം...    

Written by - Ajitha Kumari | Last Updated : Sep 16, 2021, 06:46 PM IST
  • ശരീരഭാരം കുറയ്ക്കാൻ മല്ലിവെള്ളം ഉത്തമം
  • മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു
  • മല്ലി വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
Weight Loss Drinks: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഈ സമയത്ത് മല്ലി വെള്ളം കുടിക്കുക!

Weight loss drinks: നിങ്ങൾക്കും ഭാരം കുറയ്ക്കണമെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകാരമാകും.   ഇന്ന് നാം അറിയാൻ പോകുന്നത് മല്ലി വെളളം കൂടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ്.   മല്ലിപ്പൊടി ഇന്ത്യൻ അടുക്കളയിലെ ഒരു പ്രധാന ഘടകമാണ്, അത് മിക്കവാറും എല്ലാ കറികളിലും ഉപയോഗിക്കുന്നുമുണ്ട്.  

എന്നാൽ മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകാൻ എളുപ്പത്തിൽ പ്രവർത്തിക്കുമെന്ന് നിങ്ങൾക്കറിയാമോ?  എന്നാൽ ഈ മല്ലി വെള്ളം എങ്ങനെ തയ്യാറാക്കുമെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ നമുക്കറിയാം. 

Also Read: നിങ്ങൾക്കും Tomato Ketchup ഇഷ്ടമാണോ? ശ്രദ്ധിക്കുക ... അമിതമാകുന്നത് ആരോഗ്യത്തിന് ഹാനികരം!

മല്ലിയിൽ എന്താണ് കാണപ്പെടുന്നത്?

പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ മല്ലി വെള്ളത്തിൽ ധാരാളമായി കാണപ്പെടുന്നു, ഈ ഘടകങ്ങളെല്ലാം രോഗങ്ങളെ അകറ്റി നിർത്തുന്നു.

മല്ലി വെള്ളം ഇതുപോലെ തയ്യാറാക്കുക

ആയുർവേദ വിദഗ്ധരായ ഡോ. അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവയ്ക്കുക.  രാവിലെ ഇതിൽ നാരങ്ങ നീരും തേനും ചേർക്കുക. ശേഷം ഇത് വെറും വയറ്റിൽ കുടിക്കുക. ഇനി ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അവയെ അരിപ്പയിലൂടെ അരിച്ചെടുത്ത് വേർതിരിക്കാം.

Also Read: Best way to clean face: 2 മിനിറ്റിനുള്ളിൽ മുഖം വൃത്തിയാക്കാനുള്ള മികച്ച മാർഗ്ഗം ഒപ്പം ബ്ലാക്ക്ഹെഡ്സും എണ്ണമയവും പറപറക്കും!

മല്ലി വെള്ളത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of coriander water)

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (helpful in weight loss)

മല്ലിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മല്ലി വെള്ളം ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു, അതിനാൽ ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

വിഷവസ്തുക്കൾ പുറത്തുവരുന്നു (Toxins come out)

മല്ലി വെള്ളം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറത്തുവരും. ഇതുമൂലം അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു.

പ്രതിരോധശേഷി ശക്തിപ്പെടുന്നു (immunity gets stronger)

മല്ലി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ഇക്കാരണത്താൽ, രോഗം വരാനുള്ള സാധ്യത കുറവാണ്.

Also Read: Lal Kitab:ചെമ്പ് വള ധരിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്, എന്താണെന്ന് അറിയാം 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണ്

ഇതിന്റെ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ആർത്രൈറ്റിസിന്റെ വേദന കുറയ്ക്കാൻ ഇതിന് കഴിയും. ഇതിനൊപ്പം, ശരീരത്തിലെ ജലാംശം നിലനിർത്തുകയും ശരീരത്തിൽ ജലത്തിന്റെ അഭാവം അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

ദഹനം നിലനിർത്തുന്നു (maintains digestion)

നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മല്ലി വെള്ളം ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. ഇത് ദഹന പ്രശ്നങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നു, അതിനാൽ ദഹനവ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News