Curd Vs Yoghurt: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? തടി കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?

Weight Loss: നാരങ്ങ നീരോ വിനാ​ഗിരിയോ പോലുള്ള ഭക്ഷ്യയോ​ഗ്യമായ അമ്ലവസ്തുക്കൾ ഉപയോ​ഗിച്ചാണ് പാലിൽ നിന്ന് തൈര് ഉത്പാദിപ്പിക്കുന്നത്. യോ​ഗർട്ട് ബാക്ടീരിയ ഉപയോ​ഗിച്ച് പാൽ പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 12:48 PM IST
  • രൂപവും ഘടനയും ഒരുപോലെയാണെങ്കിലും തൈരും യോ​ഗർട്ടും രണ്ട് വ്യത്യസ്ത ഉത്പന്നങ്ങളാണ്
  • ഇവ തയ്യാറാക്കുന്ന വിധവും നൽകുന്ന ​ഗുണങ്ങളും വ്യത്യസ്തമാണ്
  • തൈരും യോ​ഗർട്ടും പോഷക​ഗുണമുള്ളവയാണ്
  • ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഫലപ്രദമാണ്
Curd Vs Yoghurt: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? തടി കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?

തൈരും യോ​ഗർട്ടും പലർക്കും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇവ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടും. എന്നാൽ, അവ വ്യത്യസ്ഥമാണ്. രൂപവും ഘടനയും ഒരുപോലെയാണെങ്കിലും അവ രണ്ട് വ്യത്യസ്ത ഉത്പന്നങ്ങളാണ്. ഇവ തയ്യാറാക്കുന്ന വിധവും നൽകുന്ന ​ഗുണങ്ങളും വ്യത്യസ്തമാണ്. തൈരും യോ​ഗർട്ടും പോഷക​ഗുണമുള്ളവയാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതിൽ ഏതാണ് കൂടുതൽ ​ഗുണം ചെയ്യുന്നതെന്ന് നോക്കാം.

നാരങ്ങ നീരോ വിനാ​ഗിരിയോ പോലുള്ള ഭക്ഷ്യയോ​ഗ്യമായ അമ്ലവസ്തുക്കൾ ഉപയോ​ഗിച്ചാണ് പാലിൽ നിന്ന് തൈര് ഉത്പാദിപ്പിക്കുന്നത്. യോ​ഗർട്ട് ബാക്ടീരിയ ഉപയോ​ഗിച്ച് പാൽ പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്. യോ​ഗർട്ട് കൾച്ചർ എന്നാണ് ഈ ബാക്ടീരിയകളെ വിളിക്കുന്നത്. കാത്സ്യം, വറ്റാമിൻ ബി2, ബി12, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. തൈരിൽ കലോറി കുറവാണ്.

ALSO READ: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്ക മികച്ചത്; ​ഗുണങ്ങൾ അറിയൂ

യോ​ഗർട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

യോ​ഗർട്ടിൽ പാന്റോതെനിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി5, പ്രോട്ടീൻ, പൊട്ടാസ്യം, മോളിബ്ഡിനം എന്നിവ അടങ്ങിയിട്ടുണ്ട്.
ഇതിലെ പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനവ്യവസ്ഥയ്ക്ക് യോ​ഗർട്ട് മികച്ചതാണ്. ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
യോ​ഗർട്ട് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
കുടലിന്റെ ആരോ​ഗ്യത്തിനും യോ​ഗർട്ട് മികച്ചതാണ്.

തൈരിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

കാത്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് തൈര്. ഇത് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു.
മുടി വളർച്ചയ്ക്ക് തൈര് മികച്ചതാണ്. ഇത് താരൻ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കാത്സ്യം കൂടുതൽ ഉള്ളതിനാൽ ഇത് ശരീരത്തെ കൂടുതൽ കോർട്ടിസോൾ പമ്പ് ചെയ്യുന്നതിൽ നിന്ന് തടയുന്നു. ഇത് സ്ട്രെസ് കുറയ്ക്കുന്നു.
സ്ട്രെസ് ഹോർമോൺ അസന്തുലിതാവസ്ഥ, ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, കൊളസ്ട്രോൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
തൈരിലെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന ബാക്ടീരിയകൾ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

ALSO READ: ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം? അമിതമായി മാമ്പഴം കഴിച്ചാൽ എന്താണ് പ്രശ്നം? ഇക്കാര്യങ്ങൾ അറിയാം

ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

തൈര് സ്വാഭാവികമായി തയ്യാറാക്കപ്പെടുന്നതാണ് ഇത് പ്രോബയോട്ടിക് അല്ല. അതിനാൽ ശരീരഭാരം കുറയ്ക്കുന്നതിന് തൈരാണ് കൂടുതൽ മികച്ചത്. യോ​ഗർട്ടും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇവയിൽ ഫ്ലേവറുകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്ലെയിൻ ​യോ​ഗർട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ പ്രോബയോട്ടിക്സ് ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News