Coconut Oil Benefits: വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിക്കൂ, കടുത്ത ചൂടിലും ചര്‍മ്മം തിളങ്ങും!!

Coconut Oil use in Summer: ചൂട് കാലത്ത് ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ചൂടുകാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കെമിക്കല്‍സ് അടങ്ങിയ സൗന്ദവര്‍ദ്ധക വസ്തുക്കള്‍ അധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 08:21 PM IST
  • വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം
Coconut Oil Benefits: വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിക്കൂ, കടുത്ത ചൂടിലും ചര്‍മ്മം തിളങ്ങും!!

Coconut Oil use in Summer: കടുത്ത ചൂടുമൂലം പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ ഇപ്പോള്‍. ചൂടു കാലത്ത് നമുക്കറിയാം ചര്‍മ്മ പ്രശ്നങ്ങളും ഏറെയാണ്‌. 

പ്രത്യേകിച്ച് ഈ സമയത്താണ് ചര്‍മ്മത്തിന്‍റെ നിറം മങ്ങല്‍, കരുവാളിപ്പ്, ചര്‍മ്മം വരളുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇത്തരം ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ പലരും വിലകൂടിയ സൗന്ദവര്‍ദ്ധക വസ്തുക്കള്‍ ആണ് തിരയാറ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്‌ എന്നതാണ് വസ്തുത.  

Also Read:  Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!   
 
ചൂട് കാലത്ത് ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. അതായത്, ചൂടുകാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കെമിക്കല്‍സ് അടങ്ങിയ സൗന്ദവര്‍ദ്ധക വസ്തുക്കള്‍ അധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്.  

Also Read:  Medicine Price: ഏപ്രിൽ 1 മുതൽ 800 അവശ്യ മരുന്നുകൾക്ക് വില കൂടിയേക്കും, കാരണമിതാണ്

എന്നാല്‍, ചൂടു കാലത്ത് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, നമ്മില്‍ പലരും കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ നന്നായി ശരീരത്തില്‍ പുരട്ടാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. ഇത്തരത്തില്‍ രാത്രിയില്‍ വെളിച്ചെണ്ണ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുവഴി ചൂടു കാലത്ത് ചര്‍മ്മം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. 

​വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍​

വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ വരണ്ട ചര്‍മ്മം മാറി, ചര്‍മ്മം മിനുസമുള്ളതായി മാറുന്നു.  ചര്‍മ്മത്തില്‍ മോയ്‌സ്ച്വര്‍ നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായകമാണ്. വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ട് പോവുകയും ചെറിച്ചില്‍ അനുഭവപ്പെടുകയും, ചര്‍മ്മത്തില്‍ മൊരി ഉണ്ടാവുകയും ചെയ്യുക സ്വാഭാവികമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റാന്‍ വെളിച്ചെണ്ണ ഉത്തമമാണ്.  

ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതിനും സൂര്യപ്രകാശത്തില്‍ നിന്നും അള്‍ട്രാവയ്‌ലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണ സഹായിയ്ക്കുന്നു.  ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും വെളിച്ചെണ്ണ സഹായിയ്ക്കുന്നു. 

വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

രാത്രിയില്‍ കിടക്കുന്നതിന് ഏകദേശം അര മണിക്കൂര്‍ മുന്‍പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. വളരെ കുറച്ച് വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുഖത്ത് എല്ലാഭാഗത്തും ഇത് പുരട്ടാന്‍ മറക്കരുത്. ഇത് ചര്‍മ്മത്തില്‍ നന്നായി ആഗിരണം ചെയ്യുന്നത് വരെ മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ കെമിക്കല്‍സ് കുറഞ്ഞ ഫേയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകാവുന്നതണ്.  വെളിച്ചെണ്ണ പുരട്ടിയതിന് ശേഷം രാവിലെ കടലപ്പൊടി ഉപയോഗിച്ച് മുഖം കഴുകുന്നതാണ് കൂടുതല്‍ ഉത്തമം. ഇത് മുഖം സോഫ്റ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മുഖകാന്തി നിലനിര്‍ത്തുന്നതിനും മുഖം കൂടുതല്‍ ഫ്രഷായി നിലനിര്‍ത്താനും രാവിലെ മുഖം കഴുകിയതിന് ശേഷം റോസ് വാട്ടര്‍, അല്ലെങ്കില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി നന്നായി മസാജ് ചെയ്യാം.  

എന്നാല്‍, എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, ഇവര്‍ അമിതമായി വെളിച്ചെണ്ണ പുരട്ടരുത്, കൂടാതെ, രാത്രിയില്‍ വെളിച്ചെണ്ണ പുരട്ടി ഉറങ്ങരുത്. കിടക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകി കളയാന്‍ ശ്രദ്ധിക്കണം. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

 

Trending News