TTE Attacked: ടിടിഇക്കുനേരെ വീണ്ടും ആക്രമണം, ഇത്തവണ ജനശതാബ്ദി എക്സ്പ്രസില്‍

TTE Attacked:  ഭിക്ഷക്കാരന്‍ കയറുന്നത് തടഞ്ഞപ്പോഴാണ് അക്രമണം ഉണ്ടായത്, അക്രമം അരങ്ങേറിയത് ട്രെയിന്‍ പുറപ്പെട്ട ഉടൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 12:45 PM IST
  • കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയ്ക്കു നേരെയാണ് ഭിക്ഷക്കാരന്‍റെ ആക്രമണം ഉണ്ടായത്.
TTE Attacked: ടിടിഇക്കുനേരെ വീണ്ടും ആക്രമണം, ഇത്തവണ ജനശതാബ്ദി എക്സ്പ്രസില്‍

Thiruvananthapuram: തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവം നല്‍കിയ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത സംഭവം പുറത്തു വന്നിരിയ്ക്കുകയാണ്.  

Also Read:  Budh Asta 2024: ബുധന്‍റെ അസ്തമയം 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം!! സാമ്പത്തിക നേട്ടം, വിജയം ഉറപ്പ്
  
ഇത്തവണ ജനശതാബ്ദി എക്സ്പ്രസിലാണ് ടിടിഇക്കുനേരെ ആക്രമണം ഉണ്ടായത്. കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയ്ക്കു നേരെയാണ് ഭിക്ഷക്കാരന്‍റെ ആക്രമണം ഉണ്ടായത്. ടിടിഇ ജയ്സൻ തോമസിന്  മുഖത്തടിയേറ്റു. കണ്ണിന് പരുക്കും സംഭവിച്ചു.  ടിടിഇയെ  ആക്രമിച്ച ഭിക്ഷക്കാരനെ തടയാന്‍ ശ്രമിച്ച കാറ്ററിംഗ് തൊഴിലാളികളെ തള്ളിയിട്ട് അക്രമി രക്ഷപ്പെടുകയായിരുന്നു. 

ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ ഇയാൾ ആദ്യം യാത്രക്കാരും മറ്റ് കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇതിനു പിന്നാലെയാണ് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ട് ടിടിഇ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ടിടിഇയെ അക്രമിയ്ക്കുകയായിരുന്നു.   

ഭിക്ഷക്കാരന്‍ കയറുന്നത് തടഞ്ഞപ്പോഴാണ് അക്രമണം ഉണ്ടായത് എന്ന് ടിടിഇ പറഞ്ഞു. അക്രമം അരങ്ങേറിയത് ട്രെയിന്‍ പുറപ്പെട്ട ഉടൻ ആണെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷക്കാരനെ തടഞ്ഞതോടെ ആദ്യം ഇയാള്‍ ട്രെയിനില്‍ തുപ്പി, പിന്നെ കയ്യേറ്റം ചെയ്യാനും കണ്ണിന് പരിക്കേൽപ്പിക്കാനും ശ്രമിച്ചെന്ന് ടിടിഇ പറഞ്ഞു.  ട്രെയിൻ കൊച്ചിയിലെത്തിയപ്പോൾ ടിടിഇ ഡ്യൂട്ടി അവസാനിപ്പിച്ച്‌ ആശുപത്രിയിൽ ചികിത്സ തേടി. 

കേരളത്തില്‍ ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാത്ത ഒരു സാഹചര്യത്തിലേയ്ക്ക് നീങ്ങുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം റെയില്‍വേ ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തിരിയ്ക്കുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News