TTE Killed: ടി ടി ഇ യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി: സംഭവം തൃശൂരിൽ

train tte killed: എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 09:20 PM IST
  • അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് പ്രതി.
  • ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണിത്.
  • ടി ടി ഇ വിനോദ് കുമാറാണ് മരണപ്പെട്ടത്.
TTE Killed: ടി ടി ഇ യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും  തള്ളിയിട്ട് കൊലപ്പെടുത്തി: സംഭവം തൃശൂരിൽ

തൃശ്ശൂരിൽ ടി ടി ഇ യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ടി ടി ഇ വിനോദ് കുമാറാണ് മരണപ്പെട്ടത് പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ S11 കോച്ചിൽ നിന്നാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ തള്ളിയിട്ടത്. അതിഥി തൊഴിലാളിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.

ALSO READ: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത

തൃശൂരിൽ സ്വകാര്യ ബസിൽ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി

തൃശ്ശൂർ.കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി.തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം.കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്ന 68 വയസ്സുക്കാരനാണ് വീണ് പരിക്കേറ്റത്.

ബസിലെ യാത്രനിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത് എന്ന് യാത്രികരും നാട്ടുക്കാരും പറയുന്നു.പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് ചവിട്ടിയതിനെ തുടര്‍ന്ന് പവിത്രന്‍ റോഡിലെയ്ക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്ന് പറയുന്നു.തുടര്‍ന്നും ഇയാളെ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. ഇറങ്ങേണ്ട ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇദ്ദേഹത്തെ ചവിട്ടുവീഴ്ത്തുകയായിരുന്നുവെന്നും തുടർന്ന് കണ്ടക്ടർ പുറത്തിറങ്ങി വയോധികനെ കല്ലുകൊണ്ട് മർദ്ദിച്ചതായും മകൻ ആരോപിച്ചു 

നാട്ടുക്കാര്‍ ബസ് തടഞ്ഞിടുകയും പിന്നീട് പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News