Shocking Murder: ഇരുണ്ട ചർമ്മത്തെ പരിഹസിച്ച ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

തന്‍റെ ഇരുണ്ട ചര്‍മ്മത്തെ പരിഹസിച്ച ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ, പക അവിടെയും തീര്‍ന്നില്ല,  മഴു കൊണ്ട് ജനനേന്ദ്രിയവും  വെട്ടിമാറ്റി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 10:48 AM IST
  • ഭര്‍ത്താവ് തന്‍റെ ഇരുണ്ട ചര്‍മ്മത്തെ പതിവായി പരിഹസിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്.
  • ഭര്‍ത്താവിന്‍റെ പരിഹാസത്തില്‍ കുപിതയായ യുവതി അടുത്തിരുന്ന മഴു ഉപയോഗിച്ച് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു.
Shocking Murder: ഇരുണ്ട ചർമ്മത്തെ പരിഹസിച്ച ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

Raipur: തന്‍റെ ഇരുണ്ട ചര്‍മ്മത്തെ പരിഹസിച്ച ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ, പക അവിടെയും തീര്‍ന്നില്ല,  മഴു കൊണ്ട് ജനനേന്ദ്രിയവും  വെട്ടിമാറ്റി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. 

ഭര്‍ത്താവ് തന്‍റെ ഇരുണ്ട ചര്‍മ്മത്തെ പതിവായി പരിഹസിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ശനിയാഴ്ച രാത്രിയും ഇതേ വിഷയത്തിൽ ദമ്പതികൾ തമ്മില്‍ തര്‍ക്കമുണ്ടായി. ഭര്‍ത്താവിന്‍റെ പരിഹാസത്തില്‍ കുപിതയായ യുവതി അടുത്തിരുന്ന മഴു ഉപയോഗിച്ച് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു.  

റിപ്പോര്‍ട്ട് അനുസരിച്ച് ഇര തന്‍റെ ഭാര്യയെ വൃത്തികെട്ടവളായി ചിത്രീകരിയ്ക്കുകയും  അവളുടെ ഇരുണ്ട ചർമ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു. മുന്‍പും പല തവണ ഈ വിഷയത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. ഭര്‍ത്താവിന്‍റെ പരിഹാസത്തില്‍ മനം മടുത്താണ് 30 കാരിയായ യുവതിഈ കടുംകൈയ്ക്ക് മുതിര്‍ന്നത്.  

Also Read: ഒരാൾ എന്നെ കയറിപ്പിടിച്ചു; പറയാൻ അറപ്പുണ്ട്, കോഴിക്കോട് സിനിമ താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം

ഭര്‍ത്താവിന്‍റെ പരിഹാസത്തില്‍ പ്രകോപിതയായ യുവതി വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു. ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായും യുവതി പറയുന്നു. 

യുവതി സംഗീത സോൻവാനിയെ,   40 കാരനായ ഭർത്താവ് അനന്ത് സോൻവാനിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പോലീസ് തിങ്കളാഴ്ച അറസ്റ്റ്  ചെയ്തു. അനന്ത് സോൻവാനിയുടേത് ഇത് രണ്ടാം വിവാഹമായിരുന്നു.  ആദ്യഭാര്യയുടെ മരണശേഷമായിരുന്നു  ഇര സംഗീതയെ വിവാഹം കഴിച്ചത്.  

ശനിയാഴ്ച രാത്രി കൃത്യം നടത്തിയ ശേഷം പിറ്റേന്ന് രാവിലെ തന്‍റെ  ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി ശ്രമിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.  

ഐപിസി സെക്ഷൻ 302 (കൊലപാതകം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News