Crime News: വർക്കലയിലെ ടൂറിസം റിസോർട്ടിൽ മിന്നൽ പരിശോധന; 3 പേർ അറസ്റ്റിൽ

Crime News: റെയ്‌ഡിൽ ഗോഡൗണിൽ നിന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിസോർട്ട് നടത്തിപ്പ്കാരായ ഹസ്സൻ , ഷാഹിദ് എന്നിവർ ഓടി രക്ഷപ്പെട്ടു ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 11:05 AM IST
  • വർക്കലയിലെ ടൂറിസം റിസോർട്ടുകളിൽ മിന്നൽ പരിശോധന
  • കൺട്രി കിച്ചൻ റിസോർട്ടിന്റെ ഗോഡൗണിൽ നിന്നും 37 ബിയർ ബോട്ടിലുകളും ഏഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു.
  • വൈകുന്നേരം ഏഴരയോടെ ഡാൻസഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്
Crime News: വർക്കലയിലെ ടൂറിസം റിസോർട്ടിൽ മിന്നൽ പരിശോധന; 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന കൺട്രി  കിച്ചൻ എന്ന സ്വകാര്യ റിസോർട്ടിന്റെ ഗോഡൗണിൽ നിന്നും 37 ബിയർ ബോട്ടിലുകളും ഏഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തു. വൈകുന്നേരം ഏഴരയോടെ ഡാൻസഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. 

Also Read: കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ 

റെയ്‌ഡിൽ ഗോഡൗണിൽ നിന്നും മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  വർക്കല പെരുങ്കുളം സ്വദേശികളായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ്, മുഹമദ് നാസർ, തിരുവനന്തപുരം കോവളം പനത്തുറ സ്വദേശി മുഹമ്മദ് ഹാജാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.  റിസോർട്ട് നടത്തിപ്പ്കാരായ ഹസ്സൻ , ഷാഹിദ് എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് വർക്കല പോലീസ് അറിയിച്ചു. 

Also Read: Rahu 2023: പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കും, ഇടവം, തുലാം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കുക! 

കൺട്രി കിച്ചൻ റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അനുമതി ഇല്ലാതെ മദ്യം ഉൾപ്പെടെ വിളമ്പികൊണ്ട്  നിശ പാർട്ടികൾ നടന്നിരുന്നു.  ക്രിമിനൽ  പശ്ചാത്തലമുള്ളവർ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും  അക്രമം നടത്തുന്നുവെന്നും ഡാൻസഫ് ടീമിന് രഹസ്യവിവരം ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ നടന്നത്.  വർക്കല CI സനോജ്, SI  രാഹുൽ, ഡാൻസഫ്  CI ബിജു ഹക്ക്,  SI ബിജു എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. 

Also Read: Astro Tips: ഈ സാധനങ്ങൾ ദാനം ചെയ്യുന്നത് വീടിന്റെ സന്തോഷവും ഐശ്വര്യവും കവർന്നെടുക്കും.. സൂക്ഷിക്കുക! 

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ലഹരി വസ്തുക്കളും വ്യാപകമായി വർക്കലയിൽ ലഭ്യമാണെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യോദ്ധാവ് പരിപാടിയുടെ ഭാഗമായി ആണ് ഡാൻസഫ് ടീമും വർക്കല പോലീസും സംയുക്തമായി റെയ്ഡ് നടത്തിയതും മൂന്നുപേരെ അറസ്റ്റു ചെയ്തതും.

കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

കേരളത്തിനകത്തും പുറത്തുമായി  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ബഷീർ കുട്ടിയുടെ മകൻ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷാജി. 

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

സ്കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്, ലഹരി വിൽപന കേസുകളിൽ പ്രതിയാണ് ഷാജി. അടുത്തകാലത്തായി വർക്കലയിലും പള്ളിക്കലും വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  ജയിലിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.  വർക്കല പ്രദേശത്തെ ഗുണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഷാജി തുടർച്ചയായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നും ക്രിമിനൽ കേസുകളിൽ വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതിന്റെയും അടിസ്ഥാനത്തിലാണ് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഷാജിയെ അറസ്റ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News