MDMA Seized : എംഡിഎംഎയുമായി കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

MDMA Seized in Kochi : കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : May 14, 2023, 09:00 PM IST
  • കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു പിടിയിലായ ഡിനോ.
  • മരട് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്.
MDMA Seized : എംഡിഎംഎയുമായി കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

കൊച്ചി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയിൽ യുവാവ് പിടിയിൽ. കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 43.84 ഗ്രാം എംഡിഎംഎയുമായി ഇന്ന് മെയ് 14ന് രാവിലെ പേട്ട മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു പിടിയിലായ ഡിനോ. മരട് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്.

അതേസമയം കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ ലഹരി മരുന്ന കച്ചവടം നടത്തിയെന്ന വരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് എക്സൈസ് എത്തിയത്. .കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചത്. അവിടെ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അന്പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു.

ALSO READ : Drug Bust : കൊച്ചി തീരത്ത് 12,000 കോടി വിലമതിക്കുന്ന വൻ ലഹരി മരുന്ന് വേട്ട; പാകിസ്ഥാൻ, ഇറാൻ സ്വദേശികൾ പിടിയിൽ

അതിനിടെയാണ്  ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.  ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമി എൻ ഡിയുടെ കയ്യിൽ പരിക്കേറ്റു.

ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക്  ചെയ്തിരുന്ന കാറിൽ കയറി  രക്ഷപ്പെട്ടെന്നാണ് സൂചന. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ്പ്ര പോലീസ് നൽകുന്ന സൂചന. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങി. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News