Job Fraud Case: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

Youth Arrested In Thodupuzha: അറസ്റ്റിലായ ജോബി തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 06:38 AM IST
  • യുകെയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
  • ജോബി ജോസഫിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്‌തത്‌
  • തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്
Job Fraud Case: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

തൊടുപുഴ: യുകെയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപുറം സ്വദേശി ജോബി ജോസഫിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്‌തത്‌. തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Also Read: പുറത്ത് നിന്ന് നോക്കിയാൽ ആക്രിക്കട; ഉള്ളിൽ 2000 കിലോ ചന്ദനം, പിന്നിൽ വൻ സംഘമെന്ന് പോലീസ്

അറസ്റ്റിലായ ജോബി തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് ജോബി വാങ്ങിയിരുന്നു. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും ജോബി നല്‍കിയില്ല. 

Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

തുടര്‍ന്നാണ് പരാതിക്കാരൻ തൊടുപുഴ പോലീസിന്‍ പരാതിപ്പെട്ടത്. പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ 20 ഓളം പരാതികള്‍ ജോബിക്കെതിരെ കിട്ടിയിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും സിഐ മഹേഷ്‌കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടർന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News