MDMA Seized: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയ പ്രതികൾ ഉൾപ്പെടെ നാലുപേർ മയക്കുമരുന്നുമായി പിടിയിൽ

Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 09:39 AM IST
  • കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയ യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി
  • നാലുപേരാണ് മയക്കു മരുന്നുമായി പൊലീസ് പിടിയിലായത്
MDMA Seized: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയ പ്രതികൾ ഉൾപ്പെടെ നാലുപേർ മയക്കുമരുന്നുമായി പിടിയിൽ

കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയ യുവാക്കളെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. നാലുപേരാണ് മയക്കു മരുന്നുമായി പൊലീസ് പിടിയിലായത്. കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി, കോട്ടയം ആർപ്പൂക്കര വില്ലൂന്നി പിഷാരത്ത് വീട്ടിൽ സൂര്യദത്ത്, സൂര്യദത്തിന്റെ സഹോദരൻ വിഷ്ണുദത്ത്, കുമാരനല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ എന്നിവരാണ് അറസ്റ്റിലായത്.  

Also Read: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്. 0.45 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് ഇവർ താമസിച്ച മുറിയിൽ നിന്നും പിടിച്ചെടുത്തത്. 

Also Read: ശുക്ര-വ്യാഴം സംയോഗം സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് വെച്ചടി വെച്ചടി കയറ്റം!

സംഭവത്തിലെ പ്രതികളായ വിഷ്ണുദത്തും സൂര്യദത്തും കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയവരായിരുന്നു. ഇവർ നിയമം ലംഘിച്ചാണ് മയക്കുമരുന്നുമായെത്തിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ പേരിൽ കാപ്പാ നിയമലംഘനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ  പ്രതികളായ ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. മണിമല എസ്ഐ അനിൽകുമാർ, സുഭാഷ് ഡി, വിജയകുമാർ എരുമേലി പോലീസ് ഇൻസ്പെക്ടർ വി വി അനിൽകുമാർ, സിപിഒമാരായ ജിമ്മി, ശ്രീജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.  അറസ്റ്റു ചെയ്ത പ്രതികളെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News