Gold Smuggling: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Gold Seized from Karipur Airport:  കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 07:13 AM IST
  • ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിൽ
  • മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്
  • ഇവർ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്
Gold Smuggling: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച  ദമ്പതികള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.  ഇവർ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയതായിരുന്നു ദമ്പതികൾ.  

Also Read: പത്തൊമ്പതുകാരിയുടെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ

ഇവർക്കൊപ്പം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനിയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്.  സ്വർണ്ണം അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വച്ചിരുന്നത്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

അമീർ കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.  രണ്ടു പേരുടെ കയ്യിൽ നിന്നും പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തിട്ടുണ്ട്.  സ്വർണ്ണം കള്ളക്കടത്തു നടത്തുന്ന സംഘം രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്.  മാത്രമല്ല ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

വഴി തർക്കം: വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ 2 ബന്ധുക്കൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ ബന്ധുക്കളായ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് അറസ്റ്റിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെയായിരുന്നു വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്.

Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ പ്രിയരാശിക്കാർ!

നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ ഇടയ്ക്ക് ചെന്നപ്പോൾ അടിയേറ്റ് കൊല്ലപ്പെട്ടത്.  സംഭവം നടന്നത് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു. ഏറെ നാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.  

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമാകുകയും ഒടുവിൽ വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയ രാധയ്ക്ക് തലയ്ക്കടിയേൽക്കുകയുമായിരുന്നു. ഇരുകൂട്ടരേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനായിരുന്നു ഗുരുതര പരിക്കേറ്റത്.  ഇതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രാധയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും  ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിറ്റോടെ രാധ മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  പോലീസ് രണ്ടു പ്രതികളെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News