Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Thrissur Murder Case: നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് ആണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : May 7, 2024, 08:43 PM IST
  • വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
  • ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നു കിടപ്പിലായിരുന്നു
Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

തൃശ്ശൂർ: നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് പുത്തൂർ പൊന്നൂക്കര കണ്ണംമ്പുഴ വീട്ടിൽ സെബാസ്റ്റ്യൻ (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നു കിടപ്പിലായിരുന്നു. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബ, ഭർത്താവ് സെബാസ്റ്റ്യൻ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.

ALSO READ: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു. എന്നാൽ പോലീസിൽ അറിയിച്ചതോടെ സെബാസ്റ്റ്യൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന മരുന്ന് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ആശുപത്രിയിൽ ചികിത്സയിലായ സെബാസ്റ്റ്യന് കാവൽ ഏർപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന ഷീബ കൊലപാതക വിവരം പറഞ്ഞത്. കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ കഴുത്തിൽ ചങ്ങലമുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭർത്താവും കഴിഞ്ഞിരുന്നത്.

ALSO READ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ഇവർക്ക് താമസിക്കാൻ വേറെയിടമില്ലാത്തതും കിടപ്പു രോഗിയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടും കൊലപാതകത്തിന് കാരണമായതായി പറയുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ സെബാസ്റ്റ്യനെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ നെടുമ്പാളിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രിമിനൽ പശ്ചാത്തലമുള്ള സെബാസ്റ്റ്യനെതിരെ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News