കോഴിക്കോട് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 05:38 PM IST
  • പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു.
  • താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ ഇന്ന് ഒക്ടോബർ 21 ഉച്ചയോടെയായിരുന്നു സംഭവം.
  • സ്റ്റാൻഡിലെത്തിയ എത്തിയ പെൺകുട്ടി ബന്ധുവും ബസ് ജീവനക്കാരനുമായ സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
  • തുടർന്ന് സ്വയം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കോഴിക്കോട് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : താമരശേരിയിൽ  സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബന്ധുവും ബസ് ജീവനക്കാരനുമായ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷമാണ് പതിനഞ്ചുകാരി സ്വയം കൈഞരമ്പ് മുറിച്ചത്. പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു.

താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ ഇന്ന് ഒക്ടോബർ 21 ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റാൻഡിലെത്തിയ എത്തിയ പെൺകുട്ടി ബന്ധുവും ബസ് ജീവനക്കാരനുമായ സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. തുടർന്ന്  സ്വയം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ALSO READ : Sharon Death: ഷാരോൺ വധത്തിൽ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ബസ് ജീവനക്കാരും യാത്രക്കാരും ഇവരെ ഉടൻ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോടഞ്ചേരി സ്വദേശികളായ ഇരുവരും  പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവർ തമ്മിലുള്ള വിവാഹത്തെ രണ്ടുവീട്ടുക്കാരും എതിർത്തിരുന്നു. 

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News