Shasha Yog: ഈ യോഗം നിങ്ങളുടെ ജാതകത്തിലുണ്ടോ? ശനി നൽകും ബമ്പർ ധനാഭിവൃദ്ധി!

Shasha Rajayoga: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഈ യോഗമുള്ള വ്യക്തി വളരെയധികം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്നാണ് പറയുന്നത്. ഇവർ ജന്മം കൊണ്ട് സമ്പന്നരായിരിക്കും ഒപ്പം സമൂഹത്തിൽ വലിയ ബഹുമാനവും ആദരവും ലഭിക്കുന്നവരായിരിക്കും.

Written by - Ajitha Kumari | Last Updated : May 11, 2023, 01:40 PM IST
  • ജാതകത്തിൽ ഈ യോഗമുള്ള വ്യക്തി വളരെയധികം ഭാഗ്യവാന്മാരും ഭാഗ്യവതികളുമായിരിക്കും
  • ഇവർ ജന്മം കൊണ്ട് സമ്പന്നരായിരിക്കും
Shasha Yog: ഈ യോഗം നിങ്ങളുടെ ജാതകത്തിലുണ്ടോ? ശനി നൽകും ബമ്പർ ധനാഭിവൃദ്ധി!

Astrology: ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജാതകത്തിൽ പല തരത്തിലുള്ള രാജയോഗങ്ങൾ രൂപം കൊള്ളാറുണ്ട് അതിലൂടെ ആവർക്ക് സമ്പത്തും പ്രശസ്തിയും ലഭിക്കും. ഒരു വ്യക്തിയെ ജന്മനാ ധനികനാക്കുന്ന അത്തരം ചില രാജയോഗങ്ങളെ കുറിച്ച് ഇന്ന് നമുക്ക് അറിയാം. ഇത് ശശ്  രാജയോഗമെന്നാണ് അറിയപ്പെടുന്നത്.  ജാതകത്തിൽ ഈ രാജയോഗമുള്ള വ്യക്തി രാജാവിനെപ്പോലെ ജീവിക്കുമെന്നാണ് പറയുന്നത്. ജ്യോതിഷ പ്രകാരം ഏതൊരു വ്യക്തിയുടെ ജാതകത്തിലാണോ ഈ യോഗമുള്ളത് ആ വ്യക്തി ജനിച്ചത് കുടിലിലാണെങ്കിലും നോക്കിയിരിക്കെ അവർ  സമ്പന്നരാകും. ഇവർ സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിത്വം ഉണ്ടാക്കുന്നതിൽ വിജയിക്കും. ഈ രാജയോഗം ശനി കൃപയാൽ ആൺ ലഭിക്കുന്നത്. ജാതകത്തിൽ ഈ രാജയോഗം എങ്ങനെ രൂപപ്പെടുന്നുവെന്നും അതിന്റെ ഗുണങ്ങളെക്കുറിച്ചും അറിയാം...

Also Read: Shani Trikon Rajyog: 30 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നിതെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ 

ശശ് രാജയോഗം രൂപപ്പെടുന്നത്

പഞ്ചമഹാപുരുഷ രാജയോഗത്തിലാണ് ശശ് മഹാപുരുഷ രാജയോഗം വരുന്നത്. ശനി ലഗ്ന ഭാവത്തിലോ അല്ലെങ്കിൽ  ചന്ദ്രഭാവത്തിൽ നിന്നും കേന്ദ്രഭാവത്തിൽ നിൽക്കുകയോ ചെയ്യുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ശനിദേവൻ ആരുടെയെങ്കിലും ജാതകത്തിൽ ലഗ്നത്തിൽ അഥവാ ചന്ദ്രനിൽ നിന്നും 1, 4, 7, 10 എന്നീ സ്ഥാനങ്ങളിൽ തുലാം, മകരം, കുംഭം എന്നീ രാശികളിലോ ഇരിക്കുകയാണെങ്കിൽ ജാതകത്തിൽ ശശ് രാജയോഗം രൂപപ്പെടും. 
 ഈ യോഗം ഭാഗ്യവാന്മാരുടെ ജാതകത്തിൽ മാത്രമേ ഉണ്ടാകൂ എന്നാണ് പറയുന്നത്

Also Read: Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം വരുന്ന 50 ദിവസം ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

ജ്യോതിഷ പ്രകാരം ശനിതുലാം രാശിയിൽ ഇരിക്കുകയാണെങ്കിൽ ഈ യോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. ശനിദേവന്റെ ഉന്നതമായ രാശി തുലാം രാശിയാണ്. അതുകൊണ്ടാണ് ആരുടെ ജാതകത്തിൽ ഈ യോഗങ്ങൾ രൂപപ്പെട്ടിരിക്കുന്നത് ആ വ്യക്തി ദരിദ്ര കുടുംബത്തിൽ ജനിച്ചാലും ധനികനായി മാറുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. ഇക്കൂട്ടർ വലിയ സമ്പന്നരാകും.  മാത്രമല്ല വിആർ പാവപ്പെട്ടവർക്ക് ആവശ്യമായ സഹായം സമയാസമയത്ത് ചെയ്തു കൊടുക്കുകയും ചെയ്യും.  

Also Read: Viral Video: വിവാഹ വേദിയില്‍ വച്ച് ബൈക്ക് സ്ത്രീധമായി ആവശ്യപ്പെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ജ്യോതിഷ പ്രകാരം ജാതകത്തിൽ ശശ് രാജയോഗമുള്ള വ്യക്തിക്ക് സമൂഹത്തിൽ വളരെയധികം ബഹുമാനം ലഭിക്കും. ഈ യോപഗമുള്ളവർ രാഷ്ട്രീയക്കാരാകുന്നതിനാണ് സാധ്യത.  ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ഉച്ച സ്ഥാനത്ത് ഇരിക്കുമ്പോൾ ആ വ്യക്തി തന്റെ കരിയറിൽ ഉയർന്ന സ്ഥാനം നേടാൻ കഴിയും മാത്രമല്ല ഒരു ഗ്രാമത്തിന്റെയോ NGO യുടെയോ തലവനാകാനും യോഗമുണ്ട്.  ഈ യോഗയുള്ള ആളുകൾ വലിയ സർക്കാർ ഓഫീസർമാരും എഞ്ചിനീയർമാരും ജഡ്ജിമാരും അഭിഭാഷകരുമായി തീരാനും സാധ്യതയുണ്ട്.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News