Shani Jayanti 2023: ജീവിതത്തിൽ എപ്പോഴും സന്തോഷം നിറയും, ശനി ജയന്തി ദിനത്തിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

Shani Jayanti 2023:ഈ വർഷം ശനി ജയന്തി 2023 മെയ് 19 ന് ആഘോഷിക്കും, ഈ ദിവസം അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതായത്, ഇത് മൂലം നിങ്ങളുടെ ജീവിതത്തില്‍ ശനി ദേവന്‍റെ അപ്രീതി ഉണ്ടാകാം. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 10:23 PM IST
  • ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങൾ മാറുകയും ജാതകത്തിലെ ശനിദോഷത്തിന്‍റെ സ്വാധീനം കുറയുകയും ചെയ്യുന്നു.
Shani Jayanti 2023: ജീവിതത്തിൽ എപ്പോഴും സന്തോഷം നിറയും, ശനി ജയന്തി ദിനത്തിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

 Shani Jayanti 2023: ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ശനി ദേവന്‍റെ ജനനം.  അതുകൊണ്ടാണ് ഈ ദിവസം ശനി ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണ മെയ് 19 വെള്ളിയാഴ്ചയാണ് ശനി ജയന്തി.

Also Read:  Vastu and Animal Statue: വീട്ടില്‍ ഈ മൃഗങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കാം, സമ്പത്തിന് കുറവുണ്ടാകില്ല
 
ധർമ്മപുരാണങ്ങളിൽ ശനി ദേവനെ നീതിയുടെ ദേവൻ എന്നാണ് വിളിക്കുന്നത്. ശനി ദേവന്‍ തന്‍റെ ഭക്തർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു എന്നാണ് വിശ്വാസം.  ശനി ദേവന്‍റെ  അനുഗ്രഹം ഉള്ള വ്യക്തിക്ക് ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറില്ല. നേരെമറിച്ച്,ശനിയുടെ ദുഷിച്ച കണ്ണ് ആരുടെയെങ്കിലും മേൽ പതിച്ചാൽ, അയാൾക്ക് ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളും പ്രത്സന്ധികളും നേരിടേണ്ടിവരും.

Also Read:  Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങൾ മാറുകയും ജാതകത്തിലെ ശനിദോഷത്തിന്‍റെ സ്വാധീനം കുറയുകയും ചെയ്യുന്നു. 

 ഈ വർഷം ശനി ജയന്തി 2023 മെയ് 19 ന് ആഘോഷിക്കും, ഈ ദിവസം അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതായത്, ഇത് മൂലം നിങ്ങളുടെ ജീവിതത്തില്‍ ശനി ദേവന്‍റെ അപ്രീതി ഉണ്ടാകാം. അതിനാല്‍ ശനി ജയന്തി ദിവസം ഇക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാം.... 

ശനി ജയന്തി ദിനത്തിൽ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്...  

ശനി ജയന്തി ദിനത്തിൽ ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഒരു സാധനവും വീട്ടിൽ കൊണ്ടുവരരുത് എന്ന് ഓർമ്മിക്കുക. ശനി ജയന്തി ദിനത്തിൽ ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ശനി ദേവന്‍റെ കോപത്തിന് ഇടയാക്കുന്നു. ഇത് നിങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് നയിക്കും. 
 
ശനി ജയന്തി ദിനത്തിൽ ഗ്ലാസ് കൊണ്ടുള്ള ഒരു സാധനവും വാങ്ങരുത്. ഈ ദിവസം ഇത്തരം ഒരു സാധനവും വീട്ടിലേക്ക് കൊണ്ടുവരരുത്, അല്ലാത്തപക്ഷം ശനിദേവൻ കോപിച്ചേക്കാം.

ശനി ജയന്തി ദിനത്തിൽ തുളസിയിലയോ, കൂവളത്തിന്‍റെ ഇലയോ ആലിലയോ പറിയ്ക്കരുത് എന്ന് ഓര്മ്മിക്കുക. അഥവാ ചെയ്താല്‍  നിങ്ങള്‍ക്ക് ശനിയുടെ കോപം ഉണ്ടാകാം...  

കടുകെണ്ണയും തടിക്കഷണം കറുവപ്പട്ടയും ദാനം ചെയ്യുന്നത് ശനിദേവനെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും എന്ന് പറയപ്പെടുന്നു. എന്നാൽ അബദ്ധവശാൽ പോലും ശനി ജയന്തി ദിനത്തിൽ ഇവ വാങ്ങി വീട്ടിലെത്തിച്ചാൽ ശനി ദേവന്‍റെ ദുഷ്ട ദൃഷ്ടി നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം.

ശനി ജയന്തി ദിനത്തിൽ ശനിദേവനെ ദർശിക്കാൻ പോയാൽ ഒരു കാര്യം മനസ്സിൽ ഓര്‍മ്മിക്കുക.  അബദ്ധത്തിൽ പോലും ദേവന്‍റെ കണ്ണുകളിലേക്ക് നോക്കരുത്. അഥവാ ചെയ്‌താല്‍ ശനി ദേവന്‍ കോപിക്കും എന്നാണ് വിശ്വാസം. 

ശനി ജയന്തി ദിനത്തിൽ പുതിയ വസ്ത്രങ്ങൾ, ചെരിപ്പുകൾ, എന്നിവ വാങ്ങരുത്. ശനി ജയന്തി ദിനത്തില്‍ ഇത്തരം പുതിയ സാധനങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് ശുഭകരമല്ല.

ശനി ജയന്തി ദിനത്തിൽ മുടി മുറിക്കുകയോ നഖം മുറിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പുരോഗതി അവസാനിക്കാം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News