Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും!

Effect of Shukra Gochar 2023: ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമെന്ന് പറയപ്പെടുന്ന ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് ജൂലൈ 7 ന് മാറിയിരിക്കുകയാണ്. ഒരു മാസത്തേക്ക് ഇവിടെ തുടരും. ഈ സംക്രമം 3 രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

Written by - Ajitha Kumari | Last Updated : Jul 22, 2023, 01:54 PM IST
  • ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് മാറി
  • ഒരു മാസത്തേക്ക് ഇവിടെ തുടരും
  • ഈ സംക്രമം 3 രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും
Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും!

Venus Transit in Cancer 2023:  ശുക്ര ഗ്രഹത്തെ ഐശ്വര്യത്തിന്റെയും ഭൗതിക വസ്തുക്കളുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്റെ രാശി മാറുമ്പോഴെല്ലാം അത് 12 രാശികളെയും ബാധിക്കും. അവരുടെ സംക്രമത്തിന്റെ സ്വാധീനം കാരണം ചില രാശിക്കാർക്ക് നിരവധി ആഡംബര സുഖങ്ങൾ ലഭിക്കും എന്നാൽ ചില രാശിക്കാർ കുഴപ്പത്തിൽ പെടും. ശുക്രൻ ജൂലൈ 7 ന് കർക്കടകത്തിൽ നിന്ന് മാറി ചിങ്ങത്തിലേക്ക് പ്രവേശിച്ചു.  ഇത് ആഗസ്റ്റ് 7 വരെ ഇവിടെ തുടരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ശുക്രന്റെ ഈ സംക്രമം കാരണം വരുന്ന ഒരു മാസം 3 രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. വ്യക്തി ജീവിതത്തിലും കരിയറിലുമെല്ലാം പലതരത്തിലുള്ള നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് അവർ ജാഗ്രത പാലിക്കുകയും ഈ കാലയളവ് കടന്നുപോകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും വേണം. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

Also Read: ശനി നേർരേഖയിലേക്ക്; ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ഒപ്പം ധനനേട്ടവും!

മീനം (Pisces): പണ്ഡിതരുടെ അഭിപ്രായത്തിൽ ഈ സമയത്തെ ശുക്ര സംക്രമണം മീന രാശിക്കാർക്ക് അശുഭകരമായിരിക്കും എന്നാണ്. അവർക്ക് ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി തർക്കങ്ങളോ സഹപ്രവർത്തകരുമായി തർക്കങ്ങളോ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം. നിങ്ങൾക്ക് ശാരീരികമോ മാനസികമോ ആയ നിരവധി പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. വരുമാനത്തെ അപേക്ഷിച്ച് ചെലവുകളിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാകാം. ഈ കാലയളവിൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക ഒന്നിലും പെട്ടെന്ന് പ്രതികരിക്കരുത്.

മകരം (Capricorn): ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ രാശിയിലുള്ളവർ അവരുടെ കരിയറിൽ മുന്നോട്ട് പോകാൻ കഠിനാധ്വാനം ചെയ്യുന്നത് തുടരും.  എന്നാൽ അടുത്ത ഒരു മാസത്തേക്ക് അവർക്ക് ശരിയായ ഫലം ലഭിക്കില്ല. സ്വന്തം ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ബിസിനസിൽ പെട്ടെന്ന് പല വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ നിങ്ങൾ ആരുമായി പങ്കിടുന്നുവോ അവർ നിങ്ങളുടെ കാര്യങ്ങൾ ചോർത്തും. അത് കാരണം നിങ്ങൾ കുഴപ്പത്തിൽ അകപ്പെടാം. ഉദരരോഗം നിങ്ങളെ അലട്ടും. തൽക്കാലം ഒരു ലോൺ അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്ന ആശയം ഉപേക്ഷിക്കുക.

Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!

വൃശ്ചികം (Scorpio): ഈ രാശിയിലുള്ളവർ തങ്ങളുടെ അടുപ്പക്കാരോട് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ വളരെയധികം വിശ്വസിക്കുന്നവർ നിങ്ങളെ ഒറ്റിക്കൊടുക്കും. നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക. പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ബിസിനസിൽ നഷ്ടത്തിന് സാധ്യത. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥനുമായി ഒരു തർക്കത്തിന് സാധ്യത. നിങ്ങളുടെ ജോലിയിൽ പുതിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ സമയം നിക്ഷേപം ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News