Shani Shukra Yuti: 30 വർഷത്തിനു ശേഷം കുംഭത്തിൽ ശനി-ശുക്ര സംഗമം; 5 രാശിക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ പുരോഗതി

Venus Saturn Conjunction: മാർച്ച് 7 ന് ശുക്രൻ കുംഭ രാശിയിൽ സംക്രമിക്കും അതിലൂടെ നീതിയുടെ ദേവനായ ശനിയുമായി ഒരു സംയോഗം ഉണ്ടാക്കും. ശുക്രനും ശനിയും സൗഹൃദ ഗ്രഹങ്ങളാണ്.

Written by - Ajitha Kumari | Last Updated : Mar 4, 2024, 09:44 PM IST
  • മാർച്ച് 7 ന് ശുക്രൻ കുംഭ രാശിയിൽ സംക്രമിക്കും
  • വർഷങ്ങൾക്ക് ശേഷം കുംഭം രാശിയിൽ ശുക്രൻ-ശനി സംയോഗം രൂപം കൊള്ളുകയാണ്
  • മാർച്ച് 7 ന് അതായത് 3 ദിവസങ്ങൾക്ക് ശേഷം കുംഭം രാശിയിൽ സമാനമായ ഒരു കൂടിച്ചേരൽ ഉണ്ടാകും
Shani Shukra Yuti: 30 വർഷത്തിനു ശേഷം കുംഭത്തിൽ ശനി-ശുക്ര സംഗമം; 5 രാശിക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ പുരോഗതി

Shukra Shani Yuti 2024:  ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.  ഏതെങ്കിലും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം ഒരു ഗ്രഹം രാശി മാറുമ്പോൾ അത് 12 രാശികളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.  ഈ സമയം ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ വന്നാൽ അവ തമ്മിൽ കൂടിച്ചേരും. മാർച്ച് 7 ന് അതായത് 3 ദിവസങ്ങൾക്ക് ശേഷം കുംഭം രാശിയിൽ സമാനമായ ഒരു കൂടിച്ചേരൽ ഉണ്ടാകും.

ജ്യോതിഷം അനുസരിച്ച് മാർച്ച് 7 ന് സന്തോഷവും മഹത്വവും ആഡംബരവും നൽകുന്ന ശുക്രൻ കുംഭത്തിൽ സംക്രമിക്കും.  അവിടെ കർമ്മദാതാവായ ശനി ഇതിനകം ഇവിടെയുണ്ട്. ഈ സമയം വർഷങ്ങൾക്ക് ശേഷം കുംഭം രാശിയിൽ ശുക്രൻ-ശനി സംയോഗം രൂപം കൊള്ളുകയാണ്.  ഇതിലൂടെ ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയും.  ശനിയും ശുക്രനും സുഹൃത്തുക്കളാണ്, അത്തരമൊരു സാഹചര്യത്തിൽ ഇരുവരുടെയും ഐക്യം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

മിഥുനം (Gemini): ശനി-ശുക്ര സംയോഗം ഈ രാശിക്കാർക്ക് ധാരാളം ഗുണം നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കരിയറിനെ സംബന്ധിച്ച് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും.  അപ്രതീക്ഷിത ധനലാഭം ഉണ്ടാകും,  രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാണ് യോഗമുണ്ടാകും, വിദ്യാർത്ഥികൾക്ക് നല്ല സമയമായിരിക്കും. ജോലിയുളളവർക്ക് നേട്ടമുണ്ടാകും,  ബിസിനസ്സിൽ പുരോഗതിയും ജോലിയിൽ പ്രമോഷനും ലഭിക്കും, വരുമാനം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും,. നിക്ഷേപത്തിൽ നിന്ന് ലാഭം, ശനിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ഭാഗ്യം തെളിയും, നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.

മകരം (Capricorn): ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരൽ ഈ രാശിക്കാർക്ക് വലിയ ഫലം നൽകും.  ബിസിനസുകാർക്ക് ലാഭം ലഭിക്കും, ചില പുതിയ ഡീലുകൾക്ക് അന്തിമരൂപം ലഭിക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും, ശുക്രൻ്റെ അനുഗ്രഹത്താൽ സുഖസൗകര്യങ്ങളും ആനുകൂല്യങ്ങളും വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് മികച്ച അവസരങ്ങൾ ഉണ്ടാകും, പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തീകരിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

Also Read: മഞ്ഞുമ്മല്‍ ബോയ്സ് റെക്കോർഡ് നേട്ടത്തിലേക്ക്; തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടി കടന്നു!

ഇടവം (Taurus): ശുക്ര-ശനി സംയോഗം ഇവർക്ക് അനുകൂലമായിരിക്കും.  തൊഴിൽ-ബിസിനസിൽ പുരോഗതി കൈവരിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തിന് സാധ്യത. ജോലിയിൽ പ്രമോഷൻ, തൊഴിൽ രഹിതർക്ക് പുതിയ ജോലി, ഒരു യാത്ര പോകാണ് അവസരം. സാമൂഹിക മേഖലയിൽ സ്വാധീനവും സ്ഥാനമാനങ്ങളും ലഭിക്കും. ബിസിനസ് വിപുലീകരിക്കാം, ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, അത് പുതിയ അവസരങ്ങളും കരിയറിൽ വിജയവും കൊണ്ടുവരും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമാകും. ബിസിനസിൽ നല്ല ലാഭവും ഡീലുകളും ലഭിക്കും.

കുംഭം (Aquarius): കുംഭ രാശിയിൽ ശനി-ശുക്ര സംയോഗം ചേരുന്നത് പ്രത്യേക ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് മികച്ച വിജയം, ഭൗതിക സുഖങ്ങളിൽ വർദ്ധനവ്,  കരിയറിൽ പുരോഗതി, വിജയത്തിലേക്കുള്ള പുതിയ വഴി തെളിയും,  ദീർഘകാലമായി ആഗ്രഹിച്ച ജോലിക്കായി തിരയുന്നവർക്ക് ഉടൻ ലഭിക്കും കുടുംബത്തിൽ നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിനും ഈ സമയം വളരെ അനുകൂലമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, സന്താനങ്ങളെ സംബന്ധിച്ച് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

Also Read: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

 

കർക്കടകം (Cancer): ശുക്ര-ശനി സംയോഗം കർക്കടക രാശിക്കാർക്കും നല്ലതായിരിക്കും.  ഭാഗ്യം അവരുടെ ഭാഗത്തായിരിക്കും, പുതിയ അവസരങ്ങൾ ലഭ്യമാകും, ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും, ഭൗതിക സൗകര്യങ്ങൾ വർധിച്ചേക്കും,  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഷെയർ മാർക്കറ്റിൽ നിന്നും ധാരാളം ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് അവരുടെ പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News