Mangal Gochar 2023: ചൊവ്വ മിഥുന രാശിയിലേക്ക്; ഹോളിക്ക് ശേഷം ഈ രാശിക്കാർക്ക് വൻ അഭിവൃദ്ധി!

Mars Transit in Gemini: എല്ലാവരുടെയും ഗുണകാംക്ഷി എന്നറിയപ്പെടുന്ന  ചൊവ്വ അടുത്ത മാസം സംക്രമിക്കും. ഇതിലൂടെ ഹോളിക്ക് ശേഷം 4 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പെരുമഴയായിരിക്കും. 

Written by - Ajitha Kumari | Last Updated : Feb 14, 2023, 01:37 PM IST
  • ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം അത് പല രാശികളുടേയും ജീവിതത്തെ മാറ്റിമറിക്കും
  • ചൊവ്വ അടുത്ത മാസം അതായത് 2023 മാർച്ച് 13 ന് മിഥുന രാശിയിൽ സംക്രമിക്കും
Mangal Gochar 2023: ചൊവ്വ മിഥുന രാശിയിലേക്ക്; ഹോളിക്ക് ശേഷം ഈ രാശിക്കാർക്ക് വൻ അഭിവൃദ്ധി!

Mangal Gochar March 2023: ജ്യോതിഷ പ്രകാരം ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം അത് പല രാശികളുടേയും ജീവിതത്തെ മാറ്റിമറിക്കും.  ചൊവ്വ അടുത്ത മാസം അതായത് 2023 മാർച്ച് 13 ന് മിഥുന രാശിയിൽ സംക്രമിക്കും. ഈ സംക്രമം ഹോളിക്ക് ശേഷം പല രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും! 

ഇടവം (Taurus): ഈ രാശിക്കാർ തങ്ങളുടെ പങ്കാളിയുമായി ചേർന്ന് സ്വത്ത് വർദ്ധിപ്പിക്കുന്നതിൽ വിജയിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സ്നേഹബന്ധങ്ങനന്നായി നീങ്ങും. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന യുവാക്കൾക്ക് ചൊവ്വയുടെ പൂർണ അനുഗ്രഹം ലഭിക്കും. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. മംഗളകരമായ ഫലങ്ങൾ ലഭിക്കുന്നതിന് ദുർഗാ ദേവിയെ ആരാധിക്കുകയും ചുവന്ന പൂക്കൾ അർപ്പിക്കുകയും ചെയ്യുക.

ചിങ്ങം (Leo):  ചൊവ്വയുടെ സംക്രമം ഈ രാശിക്കാർക്ക് ഹോളിക്ക് ശേഷം വലിയ ലാഭം ഉണ്ടാക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകാം. പഴയ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് പെട്ടെന്ന് ഒരു വലിയ തുക ലഭിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ്‌ ആസൂത്രണം ചെയ്യുകയാണെങ്കിൽ ചൊവ്വയുടെ സംക്രമ കാലഘട്ടം നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. കോടതി വ്യവഹാരങ്ങൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും. ചൊവ്വയെ പ്രീതിപ്പെടുത്താൻ എല്ലാ ചൊവ്വാഴ്ചകളിലും ബജ്‌റംഗ് ബലിയെ ആരാധിക്കുകയും മധുരപലഹാരങ്ങൾ ദാനം ചെയ്യുകയും ചെയ്യുക.

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

 

മകരം (Capricorn):  ഈ രാശിക്കാർക്ക് നല്ല ആരോഗ്യം ലഭിക്കും. മത്സര പരീക്ഷയിലും മത്സരത്തിലും ഇവർ മികച്ച പ്രകടനം കാഴ്ചവെക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടി വന്നേക്കാം. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് വർദ്ധിച്ചേക്കാം, വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിലൂടെ ആ പ്രശ്നം മറികടക്കും. അനാവശ്യ വിവാദങ്ങളിൽ അകപ്പെടുത്താൻ എതിരാളികൾ ശ്രമിക്കും എങ്കിലും നിങ്ങൾ ശാന്തത പാലിക്കുക. 

മീനം (Pisces):  ചൊവ്വയുടെ രാശി മാറ്റം ഈ രാശിക്കാർക്ക് പുതിയ വാഹനമോ വീടോ വാങ്ങാൻ സാധ്യതയുണ്ടാക്കും. പൂർവിക സ്വത്തുക്കൾ ലഭിച്ചേക്കും. കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് വരും കാലം നല്ലതായിരിക്കും. പ്രൊഫഷണൽ ജീവിതത്തിലും നിങ്ങൾ നല്ലതുപോലേ മുന്നോട്ട് പോകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News