Guru Strong: ജാതകത്തില്‍ ഗുരു ദുർബലനെങ്കില്‍ ദൗര്‍ഭാഗ്യം, വ്യാഴത്തെ എങ്ങിനെ ശക്തിപ്പെടുത്താം

Guru Strong:  ജോതിഷം പറയുന്നതനുസരിച്ച് ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും.  

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 04:32 PM IST
  • ജോതിഷം പറയുന്നതനുസരിച്ച് ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും.
Guru Strong: ജാതകത്തില്‍ ഗുരു ദുർബലനെങ്കില്‍ ദൗര്‍ഭാഗ്യം, വ്യാഴത്തെ എങ്ങിനെ ശക്തിപ്പെടുത്താം

Guru Strong: ജ്യോതിഷത്തിൽ, എല്ലാ ദിവസവും ഓരോ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതേപോലെ ഓരോ ഗ്രഹത്തിനും പ്രത്യേക ദിവസങ്ങള്‍ ഉണ്ട്. അതനുസരിച്ച് വ്യാഴാഴ്ച മഹാ വിഷ്ണുവിനും ദേവഗുരു ബൃഹസ്പതിമാണ് സമര്‍പ്പിച്ചിരിയ്ക്കുന്നത്‌.   

Also Read:  Shani Dasha Remedies: ശനി ദശയും ഐശ്വര്യം നൽകും, ഈ  പ്രതിവിധികള്‍ ചെയ്താൽ മതി

 

ജോതിഷം പറയുന്നതനുസരിച്ച് ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും. അതായത്, ഒരു വ്യക്തിയുടെ ജാതകത്തിൽ ഏതെങ്കിലും ഗ്രഹം ദുർബലമായാൽ, ആ വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മറുവശത്ത്, ജാതകത്തിൽ ഗ്രഹങ്ങൾ ശക്തമാണ് എങ്കില്‍ അത് ആ വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സുഖവും നൽകുന്നു.

Also Read:  Life Partner: നിങ്ങളുടെ ജീവിത പങ്കാളി എങ്ങിനെയിരിക്കണം? വിവാഹത്തിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

ജ്യോതിഷത്തിൽ, ഒൻപത് ഗ്രഹങ്ങളിലെ എല്ലാ ഗ്രഹങ്ങളുടെയും പ്രത്യേക പ്രാധാന്യം എടുത്തുപറയുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശക്തമാണെങ്കിൽ, അയാൾക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് പറയപ്പെടുന്നു. നേരെമറിച്ച്, ജാതകത്തിൽ വ്യാഴം ദുർബലമായാല്‍ വ്യക്തിക്ക് ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കില്ല എന്ന് മാത്രമല്ല, ഒരു ജോലിയിലും വിജയം കൈവരിക്കാന്‍ സാധിക്കില്ല. 
അത്തരമൊരു സാഹചര്യത്തിൽ, വ്യാഴം ഗ്രഹത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഉപകരിയ്ക്കുന്ന ചില നടപടികള്‍ അറിയാം..  

വ്യാഴ ഗ്രഹത്തെ ശക്തിപ്പെടുത്താൻ ഈ നടപടികൾ ചെയ്യാം... 

** ജാതകത്തിൽ വ്യാഴം ബലഹീനമാണ് എങ്കില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഗുണം ചെയ്യുമെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. വ്രതദിനത്തിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൂടാതെ, കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുളിക്കുന്നത് ജാതകത്തിൽ ഗ്രഹത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.  

** വ്യാഴത്തെ ബലപ്പെടുത്താൻ മന്ത്രങ്ങൾ ജപിക്കുന്നതും ഐശ്വര്യഫലം നൽകുമെന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. 

** ജാതകത്തിൽ വ്യാഴം ബലഹീനമായിരിക്കുന്നവർ ഉഴുന്ന്, പഞ്ചസാര, നെയ്യ് എന്നിവ കൊണ്ടുള്ള ലഡ്ഡൂ കഴിക്കണം. ഇത് ഗുരുവിന് ബലം നൽകുന്നുവെന്ന് പറയപ്പെടുന്നു.

** ഒരാളുടെ വിവാഹത്തിന് കാലതാമസം നേരിടുകയോ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന അവസരത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി അമ്മയെയും ആരാധിക്കുന്നതും ഗുണം ചെയ്യും.  

** വ്യാഴം ദുർബലമായിരിക്കുമ്പോൾ, ഒരു വ്യക്തി മഞ്ഞ പുഷ്യരാഗം ധരിക്കാൻ നിർദ്ദേശിക്കുന്നു. ഇതും ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു.

** വ്യാഴാഴ്ച്ച  മാതാപിതാക്കളുടെയും അധ്യാപകരുടെയും മുതിർന്നവരുടെയും അനുഗ്രഹം വാങ്ങുന്നത് നല്ലതാണ്. 
 
** വ്യാഴാഴ്ച ശുചീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ദിവസം ബ്രഹ്മാവിനെ ആരാധിക്കുന്നതും ഉത്തമമാണ്.  

- ജ്യോതിഷ പ്രകാരം, വ്യാഴാഴ്ച ദിവസം പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുക, സസ്യാഹാരം  കഴിക്കുന്നതും കുങ്കുമം ദാനം ചെയ്യുന്നതും വ്യാഴത്തെ ശക്തിപ്പെടുത്തുന്നു.
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News