Vipreet Rajayoga 2023: വിപരീത രാജയോഗത്തിലൂടെ ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Jupiter Transit: ദേവഗുരു വ്യാഴം മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം വിപരീതമായ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിലൂടെ ഈ 5 രാശിയിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുകയും അവരുടെ ഭാഗ്യം തെളിയുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : May 4, 2023, 10:52 PM IST
  • ദേവഗുരു വ്യാഴം മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്
  • വ്യാഴത്തിന്റെ ഈ രാശിമാറ്റം വിപരീതമായ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
  • ഈ 5 രാശിയിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും
Vipreet Rajayoga 2023: വിപരീത രാജയോഗത്തിലൂടെ ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Vipreet Rajayoga 2023: വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും അധിപനായിട്ടാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ വ്യാഴം സംക്രമിക്കുമ്പോഴെല്ലാം 12 രാശിക്കാരിൽ വളരെയധികം സ്വാധീനമുണ്ടാക്കും. ഇതിനിടയിൽ പല തരത്തിലുള്ള ഐശ്വര്യ യോഗകളും രൂപപ്പെടുന്നു. 12 വർഷങ്ങൾക്ക് ശേഷം വ്യാഴം ഏപ്രിൽ 28 ന് മീനരാശിയിൽ നിന്നും മേട രാശിയിലേക്ക് പ്രവേശിച്ചു. ഇതിലൂടെ വിപരീത രാജയോഗം സൃഷ്‌ടിച്ചിരിക്കുകയാണ്.  ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഫലം ഈ 5 രാശിക്കാർക്ക് ലഭിക്കും.

Also Read: Shukra Shani Yuti 2023: നവപഞ്ചമ രാജയോഗത്തിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!

മിഥുനം (Gemini):  ദേവഗുരു വ്യാഴം മേട രാശിയിൽ പ്രവേശിച്ചത് മിഥുന രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഭാഗ്യം അനുകൂലമായതിനാൽ അവരുടെ വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ പുരോഗതിയുണ്ടാകും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.

തുലാം (Libra):  തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സംക്രമം വളരെ ഗുണം ചെയ്യും. ഈ രാശിക്കാർക്ക് വ്യാഴം പുരോഗതി നൽകും. ബിസിനസിൽ ലാഭം ഉണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണത്തിലൂടെ ശുഭവാർത്തകൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കരിയർ വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമൂഹിത്തിൽ ആദരവും ബഹുമാനവും വർദ്ധിക്കും.

കന്നി (Virgo):  കന്നി രാശിക്കാർക്കും വ്യാഴ സംക്രമത്തിൽ നിന്ന് പ്രയോജനം ലഭിക്കും. പുതുവർഷത്തിൽ നിങ്ങൾ കൈവയ്ക്കുന്ന ഏത് ജോലിയും നിങ്ങൾക്ക് വിജയം നൽകും. ദാമ്പത്യ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മധുരതരമായിരിക്കും. സാമൂഹിക ബഹുമാനം വർദ്ധിക്കും.

Also Read: Shani Vakri 2023: ശനി വക്ര ഗതിയിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

മീനം (Pisces):  ദേവഗുരു വ്യാഴം മീനം വിട്ട് മേട രാശിയിൽ പ്രവേശിക്കുമെങ്കിലും  മീന രാശിക്കും ഈ സമയം ധാരാളം നേട്ടങ്ങൾ നൽകും. അവരുടെ സംക്രമം മൂലം ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. വലിയ ഓർഡറുകൾ ലഭിക്കുന്നതിലൂടെ ബിസിനസുകാർക്ക് ലാഭം ലഭിക്കും. ജോലി ചെയ്യുന്നവരുടെ ജീവിതം സന്തോഷകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News