Gajalakshmi Rajayoga: മെയ് മാസത്തിൽ ഗജലക്ഷ്മി യോഗം; ഈ 5 രാശിക്കാരെ പിന്നെ പിടിച്ചാൽ കിട്ടില്ല!

Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ  അശുഭകരവുമായിരിക്കും. 

Written by - Ajitha Kumari | Last Updated : Mar 1, 2024, 11:51 PM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്
  • ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്
  • ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും
Gajalakshmi Rajayoga: മെയ് മാസത്തിൽ ഗജലക്ഷ്മി യോഗം;  ഈ 5 രാശിക്കാരെ പിന്നെ പിടിച്ചാൽ കിട്ടില്ല!

Gajalaxmi Rajayoga: ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 1 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും ശേഷം മെയ് 19 ന് ശുക്രൻ ഇടവത്തിൽ പ്രവേശിക്കും. ഇതുമൂലം ഇടവ രാശിയിൽ വ്യാഴത്തിൻ്റെയും ശുക്രൻ്റെയും സംയോഗം ഉണ്ടാവുകയും അത് ഗജലക്ഷ്മിയോഗമായി മാറുകയും ചെയ്യും.  

Also Read: കേതു-വ്യാഴ സംഗമത്തിലൂടെ നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, തൊഴിൽ ബിസിനസിൽ പുരോഗതി!

ഗജലക്ഷ്മി രാജയോഗത്തിൻ്റെ സൃഷ്ടി

ഗജലക്ഷ്മി രാജയോഗമുള്ള വ്യക്തി ജീവിതത്തിൽ സന്തോഷവും സമാധാനവും സാമ്പത്തിക നേട്ടവും കൈവരിക്കും. ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികൾ എന്നിവയുടെ കാരകനാണ് വ്യാഴം. ശുക്രൻ തേജസ്സും സൗന്ദര്യവും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽവ്യക്തിക്ക് അവൻ്റെ ജീവിതത്തിലെ എല്ലാ ദിശകളിൽ നിന്നും വിജയം നേടാൻ സഹായിക്കും. ഈ ഗ്രഹങ്ങളുടെ സംയോജനം 5 രാശിക്കാർക്ക് ഗുണം ചെയ്യും. അത് ഏതൊക്കെയാണ് രാശികൾ എന്നറിയാം...

Also Read: 300 വർഷങ്ങൾക്ക് ശേഷം ശിവരാത്രിയിൽ അപൂർവ്വ സംയോഗം; ഈ രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും!

മേടം (Aries):  ഗജലക്ഷ്മിയോഗത്തിന്റെ രൂപീകരണത്തോടെ ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പിന്തുണ ലഭിക്കും. ജീവിതത്തിൽ വിജയങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക നേട്ടത്തിനും സാധ്യത.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.  ധനനേട്ടത്തിനുള്ള പുതിയ വഴികൾ കണ്ടെത്തും.  കച്ചവടം ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. അവിവാഹിതർക്കും അവരുടെ പങ്കാളിയെ കണ്ടെത്താൻ കഴിയും.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർധിച്ചു!

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ഗജലക്ഷ്മീയോഗം ഏറെ ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് അതിൽ വിജയം ലഭിക്കും, നിരവധി ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടിവരും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും.  സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. പുരോഗതിയുടെ പാത തുറക്കും, കഠിനാധ്വാനത്തിൽ നിന്ന് നിങ്ങൾ പിന്തിരിയേണ്ടതില്ല അതിന്റെ ഫലം ഉറപ്പായും ലഭിക്കും.

തുലാം (libra): തുലാം രാശിക്കാർക്കും ഗജലക്ഷ്മി യോഗം വളരെയധികം ഗുണം നൽകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും, കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും, വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും, തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും, സ്ഥാനക്കയറ്റത്തോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും.

Also Read: വെള്ളിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും ലക്ഷ്മി ദേവിയുടെ അനുഗ്രഹം, ലഭിക്കും വൻ സമ്പത്ത്!

ധനു (Sagittarius):  ധനു രാശിയിലെ വ്യാപാരികൾക്ക് ഗജലക്ഷ്മീ യോഗത്തിൽ നിന്ന് വലിയ ലാഭം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും ധൈര്യത്തോടെ മുന്നേറുക. ഏത് തീരുമാനവും നന്നായി ആലോചിച്ച ശേഷം മാത്രം എടുക്കുക. പഴയ സുഹൃത്തുക്കളെയും ആളുകളെയും കണ്ടുമുട്ടും, അത് നിങ്ങളെ സന്തോഷിപ്പിക്കുകയും പോസിറ്റീവ് ആക്കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News