Saturday Astro Tips: ശനി ദേവന്‍ കനിയും, ഭാഗ്യം തെളിയും, ശനിയാഴ്ച ഈ ഉപായങ്ങള്‍ അനുഷ്ഠിക്കാം

Saturday Astro Tips: ആഴ്ചയിലെ മറ്റ് ദിവസങ്ങളേക്കാള്‍ ശനിയാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്‌. ആരുടെയെങ്കിലും ജാതകത്തില്‍  ശനി മികച്ചതാണ് എങ്കില്‍ ആ വ്യക്തികൾക്ക് ഈ ദിവസം വളരെ നല്ലതാണ്. എന്നാല്‍ ജാതകത്തില്‍ ശനി മോശമാണ് എങ്കില്‍ പിന്നെ പറയുകയും വേണ്ട

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 09:48 AM IST
  • ജ്യോതിഷം അനുസരിച്ച് ശനി ദേവന്‍ ഒരു വ്യക്തിയെ കൂടുതല്‍ ദയയുള്ളവനും കഠിനാധ്വാനിയും ആക്കുന്നു. ശനിദേവന്‍റെ അനുഗ്രഹം ലഭിച്ചാൽ ഉടൻ തന്നെ അവരുടെ ജീവിതത്തില്‍ ആരോഗ്യവും സമ്പത്തും കൈവരും എന്ന കാര്യത്തില്‍ സംശയമില്ല
Saturday Astro Tips: ശനി ദേവന്‍ കനിയും, ഭാഗ്യം തെളിയും, ശനിയാഴ്ച ഈ ഉപായങ്ങള്‍ അനുഷ്ഠിക്കാം

Saturday Astro Tips: ആഴ്ചയിലെ ഏറ്റവും കഠിനമായ ദിവസമായാണ് ശനിയാഴ്ചയെ കാണുന്നത്.  ശനിദേവന്‍റെ  ദിവസം അല്ലെങ്കില്‍ നിയതിയുടെ ദേവന്‍റെ ദിവസമാണ് ശനിയാഴ്ച. ഈ ദിവസം ഭരിക്കുന്നത് ശനി ഗ്രഹമാണ്. അതിനാല്‍ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ട ദിവസമാണ് ശനിയാഴ്ച എന്നാണ് പറയപ്പെടുന്നത്‌. 

Also Read:  Horoscope Today: ദീപാവലിയ്ക്ക് ഒരു ദിവസം മുന്‍പ് ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  ഇന്നത്തെ രാശിഫലം അറിയാം   
 
ആഴ്ചയിലെ മറ്റ് ദിവസങ്ങളേക്കാള്‍ ശനിയാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്‌. ആരുടെയെങ്കിലും ജാതകത്തില്‍  ശനി മികച്ചതാണ് എങ്കില്‍ ആ വ്യക്തികൾക്ക് ഈ ദിവസം വളരെ നല്ലതാണ്. എന്നാല്‍ ജാതകത്തില്‍ ശനി മോശമാണ് എങ്കില്‍ പിന്നെ പറയുകയും വേണ്ട... 

Also Read:  Diwali Puja 2023:  ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്.... 
 
അതായത്, ജാതകത്തിൽ ശനി നല്ലതല്ലെങ്കിൽ ആളുകൾക്ക് ഈ ദിവസം ഏറെ പ്രശ്നങ്ങൾ നേരിടേണ്ടിവരും. 

ജ്യോതിഷ പ്രകാരം, ജാതകത്തില്‍ ശനി ശുഭമല്ല എങ്കില്‍ ആ ആളുകള്‍ ശനിയാഴ്ച പടിഞ്ഞാറ് ദിശയിലേയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം വ്യക്തിക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.  കൂടാതെ, ശനിയാഴ്ച മദ്യമോ  മാംസാഹാരമോ കഴിയ്ക്കാനും പാടില്ല.   

അതേസമയം, ജ്യോതിഷം അനുസരിച്ച് ശനി ദേവന്‍ ഒരു  വ്യക്തിയെ കൂടുതല്‍ ദയയുള്ളവനും കഠിനാധ്വാനിയും ആക്കുന്നു. ശനിദേവന്‍റെ അനുഗ്രഹം ലഭിച്ചാൽ ഉടൻ തന്നെ അവരുടെ  ജീവിതത്തില്‍  ആരോഗ്യവും സമ്പത്തും കൈവരും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാൽ ശനിയുടെ കോപം ഭൂമി, വീട്, ജോലി മുതലായവ നഷ്ടപ്പെടാനും വഴിയൊരുക്കും. 
 
ജ്യോതിഷം അനുസരിച്ച് ചില  ലളിതമായ പ്രതിവിധികളിലൂടെ ശനി ദേവനെ പ്രീതിപ്പെടുത്താന്‍ സാധിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യത്തിന്‍റെ പൂട്ട്‌ തുറക്കും. ശനി ദേവൻ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ഫലം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.  ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമോ പ്രതിസന്ധിയോ നേരിടുകയാണെങ്കിൽ ശനിയാഴ്ച ശനി ദേവനെ ആരാധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാകുകയും ശനിദേവന്‍റെ അനുഗ്രഹം  നല്‍കുകയും ചെയ്യും.      

ശനിയാഴ്ച ഈ 5 നടപടികൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശനി ദേവന്‍റെ അനുഗ്രഹവും ഒപ്പം സമ്പദ് സമൃദ്ധിയും വര്‍ഷിക്കും 

1. നിങ്ങള്‍ ബിസിനസില്‍ നഷ്ടമോ കോടതി കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ നേരിടുകയാണ് എങ്കില്‍ ഈ ഉപായം ചെയ്യുക, ഈ കഷ്ടതകള്‍ മാറിക്കിട്ടും. ശനിയാഴ്ച 11 ആലിലകള്‍കൊണ്ട് മാല ഉണ്ടാക്കി ശനി ക്ഷേത്രത്തിൽ സമർപ്പിക്കുക. മാല അർപ്പിക്കുമ്പോൾ, 'ഓം ശ്രീ ഹ്രീം ശം ശനിശ്ചരായ നമഃ' എന്ന മന്ത്രം തുടർച്ചയായി ജപിക്കുക.

2. ശനിയാഴ്‌ച ശനി ദേവനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ആല്‍മരത്തില്‍ പരുത്തി നൂൽ ഏഴു പ്രാവശ്യം ചുറ്റുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരോഗതിയുടെ പാതയില്‍ യാതൊരു വിഘ്നവും ഉണ്ടാകില്ല.

3.  ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഇല്ലാതാകുന്നുവെങ്കില്‍ ഈ ഉപായം ചെയ്യാം. ശനിയാഴ്ച ആല്‍മരത്തിന് സമീപം കുറച്ച് കറുത്ത എള്ള് സമർപ്പിക്കുക. എള്ള് നിവേദിച്ചതിന് ശേഷംആല്‍മരത്തിന്‍റെ ചുവട്ടില്‍ വെള്ളം സമർപ്പിക്കണം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും.

4. ജോലി അന്വേഷിക്കുന്നവരും വരുമാനം വര്‍ദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരും, എന്നാല്‍ ഇതില്‍  വിജയിക്കാത്തവരും ഈ  ഉപായം ചെയ്യുക. അതായത്,  ശനിയാഴ്ച, ഒരു കഷണം കൽക്കരി കൊണ്ടുവന്ന് ഒഴുകുന്ന വെള്ളത്തിൽ നിമഞ്ജനം ചെയ്യുക, ഈ സമയത്ത്  "ശാം ശനിശ്ചരായ നമഃ.' എന്ന  മന്ത്രം ജപിക്കുക.

5. വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കണമെങ്കിൽ ഒരു ചെറിയ കുടത്തില്‍ വെള്ളം എടുത്ത് അതിൽ കുറച്ച് പഞ്ചസാര ചേർത്ത് ആല്‍മരത്തിന് സമീപം അതിന്‍റെ വേരില്‍ ഒഴിയ്ക്കുക. ഒപ്പം,  'ഓം ഐം ഹ്രീം ശ്രീ ശനിശ്ചരായ നമഃ'", എന്ന  മന്ത്രം ജപിക്കുക. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee Malayalam News അവ സ്ഥിരീകരിയ്ക്കുന്നില്ല.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News