Budh Gochar 2022: ഡിസംബർ തുടക്കത്തിലേ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! ബുധൻ നൽകും വമ്പൻ ആനുകൂല്യങ്ങൾ

Budh Gochar in Dhanu 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ 2022 ഡിസംബർ 3 ന് രാശിമാറും. വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ ബുധൻ പ്രവേശിക്കുന്നത് ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Nov 30, 2022, 05:33 PM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ 2022 ഡിസംബർ 3 ന് രാശിമാറും
  • വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ ബുധൻ പ്രവേശിക്കും
  • ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Budh Gochar 2022: ഡിസംബർ തുടക്കത്തിലേ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! ബുധൻ നൽകും വമ്പൻ ആനുകൂല്യങ്ങൾ

Mercury Transit December 2022: സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമായ ബുധൻ 2022 ഡിസംബർ 3 ന് രാശിമാറും.  ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ അധിപനായ ധനു രാശിയിലേക്കാണ് ബുധൻ പ്രവേശിക്കുന്നത്. ബുധന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, വരുമാനം, ബുദ്ധി, ആശയവിനിമയം എന്നിവയെ ബാധിക്കും. ഡിസംബർ മാസത്തിന്റെ തുടക്കത്തിലാണ് ബുധന്റെ രാശിമാറ്റം. ഇത് ഡിസംബർ 29 വരെ ഇവിടെ തുടരും. ബുദ്ധന്റെ രാശിമാറ്റത്തിലൂടെ ഗുണങ്ങൾ ലഭിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...   

Also Read: Guru Margi 2022: വ്യാഴം വക്രഗതിയിൽ; നൽകും വമ്പിച്ച നേട്ടങ്ങൾ; ധനപ്രാപ്തിക്കായി ഇക്കാര്യങ്ങൾ ചെയ്യുക! 

ഇടവം (Taurus): ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം ഇവരുടെ ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. ബന്ധങ്ങൾ ദൃഢമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സർക്കാർ മേഖലയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. വിവാഹം ഉറപ്പിക്കാം. പരീക്ഷ-മത്സരങ്ങളിൽ വിജയിക്കാൻ ശക്തമായ സാധ്യത. സാമ്പത്തിക സ്ഥിതി ശക്തമാകും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ സംക്രമം അനുകൂലമായിരിക്കും.  പ്രത്യേകിച്ചും ഈ സമയം വിദ്യാർത്ഥികൾക്ക് വളരെയധികമാ ഗുണം ചെയ്യും. പ്രണയ ജീവിതം നല്ലതായിരിക്കും. പ്രണയവിവാഹം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. നിങ്ങളുടെ പദ്ധതികൾ രഹസ്യമാക്കി വെച്ചുകൊണ്ട് പ്രവർത്തിക്കുക ധനലാഭം ഉണ്ടാകും. 

Also Read: Venus Transit 2022: ഡിസംബറിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ! വരുമാനം ഇരട്ടിയാകും

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഡിസംബർ മാസം നല്ലതായിരിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും. വാഹനം വാങ്ങണമെന്ന ആഗ്രഹം സഫലമാകും. നല്ല വാർത്തകൾ കേൾക്കാൻ കഴിയും.

തുലാം (Libra): തുലാം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം  വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. സംസാര ശക്തിയിൽ പ്രവർത്തിക്കും. ബഹുമാനം വർദ്ധിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.

Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മകരം (Capricorn): ബുധന്റെ രാശിപരിവർത്തനത്തിലൂടെ ആരംഭിക്കുന്ന ഡിസംബർ മാസം മകരം രാശിക്കാർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും, പ്രണയബന്ധങ്ങൾ ശക്തമാകും. ഭരണതലത്തിൽ നിന്നും കുടുംബത്തിൽ നിന്നും  സഹായം ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News